ആരൊക്കെ എന്തൊക്കെ ചെയ്താലും അതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തോളില്‍ കെട്ടി വയ്ക്കുന്ന പ്രവണത ബ്രിട്ടന് തുടങ്ങിയിട്ട് അല്പകാലമായ്. ഇപ്പോള്‍ ബ്രിട്ടീഷ് എയര്‍പോര്‍ട്ടുകളില്‍ കൂടി കടന്നു പോകുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവ് മൂലം നേരിട്ട നികുതി കമ്മി നികത്താന്‍ ഹോളിഡെ ആഘോഷിക്കാന്‍ പോകുന്ന കുടുംബങ്ങളുടെ പ്ലെയിന്‍ ടിക്കറ്റ് നിരക്കില്‍ 60 പൌണ്ടിന്റെ വര്ദ്ധനാവാണ് വരുത്തിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് മൂലം കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 500 മില്യന്‍ പൌണ്ടിന്റെ നഷ്ടം ഗവണ്മെന്റിന് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കുറവാണിപ്പോള്‍ ടിക്കറ്റ് നികുതി നിരക്കില്‍ 25 ശതമാനം വര്‍ദ്ധനവ് വരുത്തി നികത്താന്‍ ശ്രമിക്കുന്നത്.
ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം ടാക്സ് നല്‍കേണ്ടി വരുന്നത് ബ്രിട്ടീഷ് എയര്‍ലൈന്‍ യാത്രക്കാര്‍ക്കാണ് എന്നിരിക്കെ ഇപ്പോള്‍ വരുത്തുന്ന ഈ റേറ്റ് വര്‍ദ്ധനവിനെ എതിര്‍ത്തുകൊണ്ട് പലരും മുന്നോട്ട് വന്നിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവായ സൈമണ്‍ ബക്ക് പറയുന്നത് ഈ റേറ്റ് വര്‍ദ്ധനവ് ടൂറിസ്റ്റുകളെ ബ്രിട്ടനിലേക്ക് വരുന്നതില്‍ നിന്നും തടയുമെന്നും ടൂറിസം വഴി ജിവിക്കുന്ന പലരുടെയും തൊഴില്‍ നഷ്ടത്തിലേക്കിത് നയിക്കുമെന്നുമാണ്.
ഇപ്പോള്‍ വരുത്തിയ പ്ലെയിന്‍ ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവ് മൂലം നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് 57.50 പൌണ്ടാണ് അധികമായ് നല്‍കേണ്ടി വരിക. ഓണം ആഘോഷിക്കാനായ് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കിത് വലിയ തിരിച്ചടി തന്നെയാണ്. വെര്‍ജിന്‍ അറ്റ്ലാന്റിക്കിലെ ജൂലി സൌത്തെര് പറയുന്നത് എപിഡി നിരക്കിലെ വര്‍ദ്ധനയാണ് ബ്രിട്ടനിലെ പ്ലെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയതെന്നും വീണ്ടും വര്‍ദ്ധനവ് വരുത്തുന്നത് യാത്രക്കാരുടെ എണ്ണത്തില്‍ വരുത്താനെ കാരണമാകുകയുള്ളൂവെന്നാണ്. എന്തൊക്കെയാലും എലിയെ പേടിച്ചു ഇല്ലം ചുടുന്ന പ്രവര്‍ത്തിയാണ് ബ്രിട്ടന് കൈക്കൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല