ദേയ്ജു: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ നൂറ് മീറ്റര്‍ ഫൈനലില്‍ ലോകറെക്കോര്‍ഡുകാരനും ഒളിംപിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവും നിലവിലെ ചാംപ്യനുമായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന് അയോഗ്യത. ബോള്‍ട്ടിന്റെ അഭാവത്തില്‍ നാട്ടുകാരന്‍ തന്നെയായ യോഹാന്‍ ബ്ലേക്ക് സ്വര്‍ണ്ണം നേടി. 9.92 സെക്കന്റില്‍ ഓടിയെത്തിയാണ് ബ്ലേക്ക് സ്വര്‍ണ്ണത്തിനര്‍ഹനായത്.
വിശ്വസിക്കാനാത്ത ആ കാഴ്ച കണ്ട് ദെയ്ജുവിലെ പതിനായിരകണക്കിന് കാണികള്‍ തലയില്‍ കൈവച്ചിരിന്നുപോയി. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍ തന്റെ ഇഷ്ടഇനത്തിന്റെ ഫൈനലില്‍ മത്സരിക്കാനാവാതെ ട്രാക്കിന് പുറത്തേക്ക് വഴി നടക്കേണ്ടി വന്നു. സ്റ്റാര്‍ട്ടിംഗിനായുള്ള വെടിയൊച്ച മുഴങ്ങുന്നതിന് മുമ്പേ ബോള്‍ട്ട് കൂതിച്ചതാണ് പ്രശ്‌നമായത്.
ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന ട്രാക്ക് ഒഫിഷ്യല്‍ ബോള്‍ട്ടിന് മത്സരത്തില്‍ നിന്നും അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. അത്യന്തം നിരാശനായി കാണപ്പെട്ട ബോള്‍ട്ട് കുറച്ചേറെ വികാര പ്രകടനങ്ങള്‍ക്ക് ശേഷമാണ് ട്രാക്ക് വിട്ടത്.
ബോള്‍ട്ടിന്റെ അഭാവത്തില്‍ ജമൈക്കക്കാരന്‍ തന്നെയായ യൊഹാന്‍ ബ്ലേക്ക് സ്വര്‍ണ്ണം നേടുകയായിരുന്നു. 10.09 സെക്കന്റില്‍ ഓടിയെത്തിയ അമേരിക്കയുടെ വാള്‍ട്ടര്‍ ഡിസ്‌ക് വെള്ളിയും 10.10സെക്കന്റോടെ കിം കോളിന്‍സ് മൂന്നാമതുമെത്തി. 100മീറ്ററില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടെങ്കിലും ബോള്‍ട്ടിനി 200 മീറ്ററിലും 4*100 മീറ്റര്‍ റിലെയിലും മത്സരിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല