കേരളത്തില്‍നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ കേരളാ കോണ്‍ഗ്രസ് എം പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ആഗോള സമ്മേളനം ഓഗസ്റ്റ് 30ന് കോട്ടയത്തുവച്ച് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. കോട്ടയം ഫെയര്‍ മൗണ്ട് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും ധനകാര്യ വകുപ്പ് മന്ത്രിയുമായ കെ.എം. മാണി ഉദ്ഘാടനം ചെയ്യും.
പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍, കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള സെമിനാര്‍ എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷനായിരിക്കും. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, ജോസ് കെ. മാണി എംപി, പാര്‍ട്ടി എംഎല്‍എമാര്‍, സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കുമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് എം. നേതാക്കളായ ഷൈമോന്‍ തോട്ടുങ്കല്‍ (യുകെ), റെജി പാറയ്ക്കന്‍ (ഓസ്‌ട്രേലിയ), ബിജോമോന്‍ ചേന്നാത്ത് (ന്യൂസിലന്‍ഡ്), എബ്രഹാം പി. സണ്ണി (യുഎഇ), പി.സി. മാത്യു (യുഎസ്എ) എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല