സ്വന്തം ലേഖകൻ: മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇന്ന് അറുപത്തിയൊൻപതാം പിറന്നാളാഘോഷിക്കുകയാണ്. താരത്തിനു പിറന്നാളാശംസ നേര്‍ന്നിരിക്കുകയാണ് രംഗത്തെത്തിയിരിക്കുകയാണ് പ്രിയ താരം മോഹൻലാൽ.‘ പിറന്നാൾ ആശംസകൾ അമ്പിളി ചേട്ടാ‘ എന്ന അടിക്കുറിപ്പിനൊപ്പം കൈയ്യിൽ മുത്തമിട്ട് നിൽക്കുന്ന ചിത്രവും ലാലേട്ടൻ പങ്ക് വച്ചിട്ടുണ്ട് .
നേരത്തെ ആശംസകൾ പങ്കുവെച്ച് നടൻ അജു വര്‍ഗ്ഗീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. തന്റെ പ്രിയപ്പെട്ട നടനാണെന്നും അഭിനയകുലപതിയാണെന്നും ആശംസകൾ നേരുന്നുവെന്നുമായിരുന്നു അജു ജഗതി ശ്രീകുമാറിനൊപ്പം പങ്കുവെച്ച കുറിപ്പ്.
വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുകളേറ്റതിനെ തുടര്‍ന്ന് ചികിത്സ തുടരുമ്പോഴും ജഗതി ശ്രീകുമാറിന് സിനിമയോടുള്ള തീവ്രമായ ആഗ്രഹവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടാക്കാന്‍ സഹായകരമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല