കഴിഞ്ഞദിവസം പുറത്തുവന്ന ജി.സി.എസ്.ഇ. യുടെ പരീക്ഷയില്‍ ഏഴ് ‘എ സറ്റാറും’ അഞ്ച് ‘എ ഗ്രേഡും’ കരസ്ഥമാക്കിക്കൊണ്ട് ഈസ്റ്റ് ലണ്ടണിലെ റോംഫോര്‍ഡില്‍നിന്നും ഇതാ ഒരു കൊച്ചുമിടുക്കന്‍. അലന്‍ സാബു മാത്യുവാണ് ഉന്നത വിജയം നേടിയവരുടെ കൂടെ സ്ഥാനം പിടിച്ചിരിക്കുന്ന ഈ പ്രതിഭാധനന്‍.
പാഠ്യേതര വിഷയങ്ങളിലും ധാരാളം പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള അലന്‍ ഒരു നല്ല എഴുത്തുകാരന്‍കൂടിയാണ്. ഹോണ്‍ ചര്‍ച്ച് കാത്തലിക് സ്കൂളിലാണ് പഠിച്ചത്. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, കംപ്യൂട്ടര്‍ ഗ്രാഫിക്സ്, ബിസിനസ് സ്കില്‍സ്, ഡി& റ്റി. റെസിസ്റന്റ് & റെലീജിയസ് സ്റ്റഡീസിലുമാണ് എഴ് ‘എ സ്റ്റാര്‍’ അലന്‍ നേടയിത്.
കോട്ടയം ഇരവിമംഗലം പ്രാലടിയില്‍ കുടുംബാംഗമാണ് അലന്‍. ഈസ്റ്റ് ലണ്ടന്‍ ക്നാനായ യൂണിറ്റിന്റെ പ്രഥമ പ്രസിഡന്റ് സാബു മാത്യു വിന്റെയും റോംഫോര്‍ഡ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സും കരിങ്കുന്ന ചവറാട്ട് കുടുംബാംഗവുമായ സീലിയുടെയും മകനാണ് അലന്‍. സഹോദരന്‍ ആല്‍ബര്‍ട്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല