സ്വന്തം ലേഖകൻ: തമിഴ്നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പ്രമേയമാകുന്ന സിനിമയാണ് തലൈവി. ചിത്രത്തില്‍ എം ജി രാമചന്ദ്രനായി അഭിനിയിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എം ജി രാമചന്ദ്രനായിട്ടുള്ള അരവിന്ദ് സ്വാമിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഫസ്റ്റ് ലുക്കിന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്.
എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എംജിആറായിട്ടുള്ള അരവിന്ദ് സ്വാമിയുടെ ലുക്ക് കണ്ട് അമ്പരന്നു നില്‍ക്കുകയാണ് ആരാധകര്‍. അത്രയ്ക്കും സാമ്യമാണ് അരവിന്ദ് സ്വാമിക്ക് എംജിആറുമായി ഉള്ളത്. ടീസറിലും അത് വ്യക്തമാണ്. 1977ലാണ് എം ജി രാമചന്ദ്രൻ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്.
“ഞാന്‍ ഊങ്കള്‍ വീട്ട് പിള്ളൈ” എന്ന് തുടങ്ങുന്ന എം.ജി ആറിന്റെ സൂപ്പര്‍ ഹിറ്റ് ഗാനം പശ്ചാത്തലത്തിലുള്ള ടീസര്‍ ഇതിനോടകം തന്നെ നിരവധി പേര് കണ്ടു കഴിഞ്ഞു. എം.ജി ആറായുള്ള അരവിന്ദ് സ്വാമിയുടെ വേഷപകര്ച്ച് അവിശ്വസനീയമാണെന്ന് കോളിവുഡും പറയുന്നു. ആരാധകരുടെ മനസില്‍ എക്കാലത്തും മായാതെ നില്ക്കുന്ന എം.ജി ആറിന്റെ ഹിറ്റ് ഹെയര്‍ സ്റ്റൈലും ആക്ഷനുകളും തനിമ നഷ്ടപ്പെടാത്ത രീതിയില്‍ അരവിന്ദ് സ്വാമി സ്ക്രീനില്‍ പുനരവതരിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല