ന്യൂയോര്‍ക്ക്സിറ്റി: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മുന്‍ ചാമ്പ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവ രണ്ടാം റൗണ്ടില്‍ കടന്നു. ഒന്നാം റൗണ്ടില്‍ ബ്രിട്ടന്റെ യുവതാരം ഹീതര്‍ വാട്സനെ പരാജയപ്പെടുത്തിയാണ് ഷറപ്പോവ തുടക്കമിട്ടത്.
സ്കോര്‍: 3-6, 7-5, 6-3. എന്നാല്‍ പത്തൊന്‍പതുകാരിയായ വാട്സന് ഷറപ്പോവയെ അക്ഷരാര്‍ഥത്തില്‍ ആദ്യ രണ്ടു സെറ്റുകളിലും വിറപ്പിച്ചു.
ആദ്യ സെറ്റു നേടിയ വാട്സനെ രണ്ടാം സെറ്റില്‍ കഷ്ടിച്ചാണ് ഷറപ്പോവ കീഴടക്കിയത്. എന്നാല്‍ മൂന്നാം സെറ്റ് 6-3ന് പിടിച്ചടക്കിയ ഷറപ്പോവയുടെ ടൂര്‍ണമെന്റിലെ ആദ്യ മത്സരം കടുത്തതായി. കഷ്ടിച്ചാണ് രക്ഷപെട്ടതെന്ന് മത്സരത്തിനു ശേഷം ഷറപ്പോവ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല