പന്നിപ്പനി ബാധിച്ച് ലണ്ടനിലെ വിത്തിങ്ടണ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി വിദ്യാര്‍ത്ഥി ചൊവ്വാഴ്ച അര്‍ദ്ധ രാത്രി മരിച്ചു.കോട്ടയം ആര്‍പ്പൂക്കര പരേതനായ ജോണിന്റെയും ചങ്ങനാശേരി മുണ്ടയ്ക്കല്‍ കുടുംബാംഗമായ സാലിയമ്മയുടെയും മകനായ സിബിച്ചനാണ് മരിച്ചത്.
മരണസമയത്ത് സിബിച്ചന്റെ സ സഹോദരി സുമ അടുത്തുണ്ടായിരുന്നു. സുമ കാര്‍ഡിഫിലെ ആശുപത്രിയില്‍ നഴ്സാണ്.
മെറിഡിയന് ബിസിനസ് സ്കൂളില്‍ പഠിച്ച് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ പിജി ഡിപ്ലോമ എടുക്കുന്നതിനായി ജൂലൈയിലാണ് സിബിച്ചന് യുകെയിലെത്തിയത്. മൂന്നാഴ്ച മുന്‍പാണ് സിബിച്ചന് രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത്. കുറച്ച് ദിവസങ്ങളായി രോഗം മൂര്‍ഛിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു സിബിച്ചന്. ഗുരുതരാവസ്ഥയിലായത് മുതല്‍ സിബിച്ചന്റെ സുഹൃത്തുക്കളും സഹോദരിയും ആശുപത്രിയില്‍ ഒപ്പം ഉണ്ടായിരുന്നു.
ബ്രിട്ടനില്‍ പന്നിപ്പനി ഭീതിജനകമായ വിധം പടരുന്നതിനിടെയാണ് ആദ്യമായി മലയാളി രോഗത്തിന്റെ ഇരയാകുന്നത്. ബ്രിട്ടനില്‍ കഴിഞ്ഞ ഒക്ടോബറിന് ശേഷം ഇതുവരെ 40 പേര് പന്നിപ്പനി മൂലം മരിച്ചതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല