അപ്പച്ചന് കണ്ണഞ്ചിറ
സ്റ്റീവനേജ്: യുകെയിലെ ജിസിഎസ്ഇ പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ യുകെ മലയാളികളില്‍ കേമനായ് സ്റ്റീവനേജിന്റെ ഹീറോ ഷാരോണ്‍ സജി. 12 എ സ്റ്റാറും ഒരു എ യും നേടി വിജയം അത്യുജ്ജലമാക്കിയ ഈ മിടുക്കന് സ്റ്റീവനേജിലെ യുവനിരയില്‍ ശ്രദ്ധേയനാണ്.യു കെയിലെ മുഖ്യധാര മലയാളി സമൂഹത്തോട് ചേര്‍ന്ന് നില്ക്കുന്ന കുട്ടികളില്‍ ഏറ്റവും മികച്ച വിജയം നേടിയത് ഷാരോണ്‍ ആണ്. കലാ-കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഈ കൊച്ചു മിടുക്കന് സ്ട്ടീവനേജ് മലയാളി കൂട്ടായ്മയില്‍ സജീവവുമാണ്.
മാവേലിക്കര, തട്ടാരമ്പലം ചക്കാലപടീറ്റത്തില് സജി വര്‍ഗീസിന്റെയും ആറന്മുള പ്ലാന്തോട്ടത്തില്‍ ആനിയുടെയും ഏക മകനാണ് ഈ മിടുമിടുക്കന്‍ . സഹോദരി സ്റ്റെഫി സജി ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍ സ്കൂളില്‍ എട്ടാം തരത്തിലേക്ക് കയറുന്നു.
12 എ സ്റ്റാറും ഒരു എയും നേടിയ ഷാരോണ്‍ താന്‍ പഠിച്ച ദി ബാര്‍ക്ലേസ് സ്കൂളിന്റെ അഭിമാന താരമായ് മാറിയപ്പോള്‍ തന്റെ ഭാവി സ്വപ്നത്തിലെ പൈലറ്റിംഗ് കരിയറിലേക്ക് ഒരു പറ്റി കൂടി അടുത്തുവെന്ന ആത്മവിശ്വാസവുമായിട്ടാണ് ഷാരോണ്‍ ഈ വിജയഗാഥ ഫോണിലൂടെ അറിയിച്ചത്.
അമേരിക്കന്‍ ബാസ്ക്കറ്റ്ബോള്‍ സ്കോളര്‍ഷിപ്പിന്റെ അവസാന രണ്ടു കളിക്കാരില്‍ ഒരുവനായ് തിരഞ്ഞെടുക്കപ്പെട്ട ഷാരോണ്‍ കായിക രംഗത്തും ശ്രദ്ധേയനാണ്. ക്രിക്കറ്റിന്റെ ജ്വരം പിടിക്കപ്പെട്ട ഷാരോണ്‍ ക്രിക്കറ്റ് കളിയില്‍ ഓള്രൌണ്ടറുമാണ്. ക്രിസ്തുമസ് കരോള്‍ പരിപാടികളില്‍ പപ്പായായ് അവതരിക്കാറുള്ള ഈ മിടുമിടുക്കന്‍ വായനയെ ഏറെ സ്നേഹിക്കുന്നു.
എ ലെവലില്‍ മാത്ത്സ്, ഫിസിക്സ്, ഐ ടി എന്നീ വിഷയങ്ങളെടുത്തു പഠിച്ചു വിജയം നേടി സ്റ്റീവനേജിലെ ഈ ഹീറോ പ്രവാസികളെയും കയറ്റി വിമാനം പറത്തുന്ന കാലം അതിവിദൂരമല്ലെന്ന് വിശ്വസിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല