എ ലെവല്‍ പരീക്ഷയില്‍ അഞ്ച് എ സ്റ്റാറുമായ് കേംസ്ഫോര്ഡ് കൌന്ട്രി സ്കൂളിലെ ആരതി മേനോന് അത്യജ്ജല വിജയം കരസ്ഥമാക്കിയിരിക്കുന്നു. ഈ വിജയത്തോട് കൂടി ലണ്ടനിലെ ഇമ്പീരിയല്‍ കോളേജില്‍ മെഡിസിനുള്ള തന്റെ സീറ്റ് ഉറപ്പിച്ചിരിക്കുകയാണ് ജയ് മേനോന് ഡോ : സുധ അയ്യര്‍ ദമ്പതികളുടെ മകളായ ഈ മിടുമിടുക്കി. തന്റെ UKCAT എന്ടന്സ് എക്സാമില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആരതി എല്ലാ തരത്തിലും ഒരു ബഹുമുഖ പ്രതിഭയാണ്.
പഠനത്തിന് പുറമെ മറ്റു പല മേഖലകളിലും ഈ മിടുക്കിയുടെ കരസ്പര്‍ശം കാണാം. കുട്ടികളുടെ ഒരു മാഗസിനില്‍ കവര്‍ ഗേളായ് ആരതി തന്റെ മോഡലിംഗ് ജീവിതം തുടങ്ങി. ഇതോടൊപ്പം തന്നെ ഒരു മികച്ച നര്‍ത്തകി കൂടിയാണ്, സോണി ടി വി നടത്തിയ ബൂഗി വൂഗി ടാന്‍സ് കോമ്പറ്റീഷനില്‍ ഈ മിടുക്കി തന്റെ കഴിവ് പ്രദര്ശിപ്പിചിട്ടുമുണ്ട്. 2008 ല്‍ ഭാരത്യനാട്യത്തില് തന്റെ അരങ്ങേറ്റം കുറിച്ച ആരതി വേസ്റ്റെന് നൃത്തങ്ങളും പഠിച്ചിട്ടുണ്ട്, രാജ്യത്തെ പ്രമുഖ സ്ഥലങ്ങളിലെല്ലാം ഡാന്‍സ് പരിപാടികള്‍ നടത്തിയിട്ടുമുണ്ട്.
അഭിനയ മേഖലയില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ആരതി ബിബിസിയുടെ ടെലിവിഷന്‍ സീരിയലുകളില്‍ പങ്കെടുത്തിട്ടുണ്ട് എന്നതിന് പുറമെ LAMDA ആക്റ്റിംഗ് എക്സാമില്‍ ഗോള്‍ഡ് മെഡല്‍ ജേതാവ് കൂടിയാണ് എന്നത് ആരതിയുടെ അഭിനയശേഷി വിളിച്ചോതുന്നു. സംഗീതത്തിലും ഒരു കൈ നോക്കാന്‍ ആരതി ശ്രമിച്ചിട്ടുണ്ട്. പിയാനോ, വീണ, വയലിന് എന്നിയ കര്‍നാട്ടിക് , വെസ്റ്റേണ്‍ തുടങ്ങിയ സ്ട്ടിലുകളില് വായിക്കാന്‍ ആരതിക്കാകും. ഭാവിയുടെ താരമായ ആരതിയുടെ ഒരേയൊരു സഹോദരന് എട്വാര്ദ് ഗ്രാമര്‍ സ്കൂളില്‍ തന്റെ ജിസിഎസ്ഇ ചെയ്യുകയാണ്. എന്തായാലും ഈ മിടുക്കി സകലമേഖലകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിക്കട്ടെയെന്നു നമുക്ക് ആശംസിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല