ലണ്ടന്‍: യു.കെയിലെ ആശുപത്രി ട്രസ്റ്റിന്റെ തീരുമാനപ്രകാരം വാര്‍ഡ് ഡ്യൂട്ടിക്കിടെ രോഗികള്‍ നഴ്‌സുമാരോട് സംസാരിക്കുന്നത് ഒഴിവാക്കാന്‍ നഴ്‌സ് യൂണിഫോമില്‍ “ശല്യപ്പെടുത്തരുത്” എന്ന് രേഖപ്പെടുത്തുന്നു. എന്നാല്‍ ഈ തീരുമാനം രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്.
യൂണിഫോമിന് മുകളിലെ ചുവന്ന മേലങ്കിയില്‍ “ശല്യപ്പെടുത്തരുത്. മരുന്ന് റൗണ്ട്‌സ് പുരോഗമിക്കുന്നു” എന്നാണെഴുതുന്നത്. റൗണ്ട്‌സ് സമയത്ത് നഴ്‌സിംഗ് അസിസ്റ്റന്റുമാരുടെ സേവനം രോഗികള്‍ക്ക് ലഭ്യമാകും. എന്നാല്‍ ക്‌ളിനിക്കല്‍ യോഗ്യത ഇല്ലാത്ത ഇവരെ രോഗികള്‍ക്ക് എങ്ങനെ സമീപിക്കാനാകുമെന്നാണ് നീക്കത്തെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്.
ശൗച്യാലയങ്ങളെക്കുറിച്ചും ഭക്ഷണ സമയത്തെക്കുറിച്ചും മറ്റുമുള്ള അര്‍ത്ഥമില്ലാത്ത ചോദ്യങ്ങള്‍ റൗണ്ട്‌സിനിടെ രോഗികള്‍ നഴ്‌സുമാരോട് ചോദിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇത്തരം ചോദ്യങ്ങള്‍ മൂലം തങ്ങളുടെ ജോലി തീരുന്നില്ലെന്നും നഴ്‌സുമാര്‍ പരാതിപ്പെടുന്നു.
എന്നാല്‍ ഈ തീരുമാനം വികൃതവും അപഹാസ്യവുമാണെന്നാണ് രോഗികള്‍ക്ക് വേണ്ടി പ്രചരണം നടത്തുന്ന സംഘത്തിലെ ജോയ്‌സെ റോബിന്‍സ് പറയുന്നത്. “ഒരു നഴ്‌സിന് ഒരേസമയം ഒന്നിലധികം പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ നല്ല ഒരു നഴ്‌സല്ലെന്ന് പരിഗണിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് രോഗികള്‍ക്ക് വേണ്ട ശ്രദ്ധ ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്നാണ് ഈ സംഘം പറയുന്നത്.
ഇപ്പോള്‍ തന്നെ റൗണ്ട്‌സിന്റെ സമയത്ത് മാത്രമാണ് രോഗികള്‍ക്ക് നഴ്‌സുമാരോട് സംസാരിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ഈ സന്ദേശം യൂണിഫോമില്‍ രേഖപ്പെടുത്തുന്നതോടെ അത് സാധിക്കാതെ വരും. ആദ്യമായി ഈ തീരുമാനം നടപ്പിലാക്കിയത് യൂണിവേഴ്‌സിറ്റി എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ഈസ്റ്റ് കെന്റ് ആശുപത്രികളിലാണ്. ഇത് വിജയകരമായതിനെ തുടര്‍ന്നാണ് മറ്റ് ആശുപത്രികളിലും ഈ സംവിധാനം കൊണ്ടുവരാന്‍ തീരുമാനമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല