ബ്രിട്ടണിലെ റോമന്‍ വേശ്യകള്‍ക്ക് സ്വന്തം കുട്ടികളെ കൊല്ലേണ്ടിവന്നതായി സൂചന. പുരാവസ്തു ഗവേഷണവിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യമായത്. ബക്കിംങ്ങ്ഹാം ഷെയറിലെ ഹാംബെള്‍ഡന്‍ ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. ഇവിടെയുള്ള ഒരു വേശ്യാലയത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ടിരുന്ന റോമന്‍ സ്ത്രീകള്‍ തങ്ങള്‍ക്ക് ജനിച്ചിരുന്ന കുട്ടികളെയെല്ലാം കൊല്ലുകയായിരുന്നുവെന്നാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തിലുള്ള 97 കുട്ടികളുടെ ശരീരാവശിഷ്ടങ്ങളാണ് ശവക്കുഴിയില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവരെല്ലാം ഏതാണ്ട് ഒരേകാലഘട്ടത്തില്‍ കൊല്ലപ്പെട്ടവരാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൃഷിയാവാശ്യത്തിന് നിലം ഉഴുതപ്പോഴാണ് ഇത് കണ്ടെത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. പ്രാഥമിക പഠനങ്ങളില്‍നിന്ന് ഇത് പുരാതന കാലത്തെ വേശ്യാലയമാണെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. കുട്ടികള്‍ ഉണ്ടാകാതിരിക്കാനുള്ള ചെപ്പടിവിദ്യകള്‍ കണ്ടുപിടിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ ആയിരിക്കണം ഈ ക്രൂരകൃത്യം ചെയ്തിരിക്കാനിടയെന്നും ഗവേഷകര്‍ പറയുന്നു. കൃത്യമായ ഗര്‍ഭനിരോധന മാര്‍ഗ്ഗമില്ലാതിരുന്ന പഴയകാലത്ത് റോമന്‍ സ്ത്രീകള്‍ തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ ജനിച്ചയുടനെ കൊല്ലുമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
ഇവിടെനിന്ന ലഭിച്ച അസ്ഥിക്കഷണങ്ങള്‍ പരിശോധിച്ചതില്‍നിന്ന് കുട്ടികളെല്ലാം കൊല്ലപ്പെട്ടിരിക്കുന്നത് നാല്‍പത് ആഴ്ച പ്രായമുള്ളപ്പോഴാണെന്ന് വ്യക്തമായതായി ഗവേഷകര്‍ വെളിപ്പെടുത്തി. ശവശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ പാടത്തിന് സമീപം താമസിക്കുന്ന പുരാവസ്ഥു ഗവേഷക ഡോ. ജില്‍ ഇയേഴ്സാണ് ഇത് കണ്ടെത്താന്‍ കാരണമായത്. കഴിഞ്ഞ കുറേ നാളുകളായി ജില്‍ നടത്തിയ പരിശോധനയാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. അല്പദിവസങ്ങള്‍ കൂടി നല്‍കിയാല്‍ ഇതിനെക്കുറിച്ച് വ്യക്തമായ നിഗമനങ്ങളില്‍ എത്തിച്ചേരാമെന്ന് ഡോ. ജില്‍ പറഞ്ഞു.
കിട്ടിയ അസ്ഥിക്കഷണങ്ങളില്‍ പെണ്‍കുട്ടികളുടേതും ആണ്‍കുട്ടികളുടേതുമുണ്ടെന്ന് ഡോ. ജില്‍ പറഞ്ഞു. ശരീരഭാഗങ്ങള്‍ പരിശോധിക്കുമ്പോള്‍ മിക്കവാറും കുട്ടികള്‍ക്ക് ജന്മം നല്‍കിയത് ഒരേ സ്ത്രീകളോ സഹോദരിമാരോ ആണെന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു. ഇവിടെയുണ്ടായിരുന്ന ഒരു യ്യുഡന്‍ വില്ല പരിശോധിച്ചപ്പോള്‍ ഇവിടെ നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയതോതില്‍ റോമന്‍ കുടിയേറ്റം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ കണ്ടുപിടുത്തവും പുറത്തുവന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല