പഴവും പച്ചക്കറികളും നല്ല ഭംഗിയായ് കുട്ടകളില്‍ അടുക്കി വെച്ചിരിക്കുന്നവയില്‍ നിന്നും ഏറ്റവും പുതുമ തോന്നുന്നതും കാണാന്‍ നല്ലതുമായവ തിരഞ്ഞെടുത്തു വാങ്ങിക്കുന്നവരാണ് നമ്മളില്‍ പലരും. വാങ്ങുമ്പോള്‍ ചെറിയ പുള്ളിക്കുത്തോ പിഴുക്കുതോ ഉള്ളവയൊക്കെ ഒഴിവാക്കി ഇങ്ങനെ പഴവും പച്ചക്കറികളും വാങ്ങി സംതൃപ്തിയോടെ പോരുമ്പോള്‍ വിഷമടങ്ങിയ പഴം/പച്ചക്കറികളാണ് വാങ്ങിച്ചതെന്നു നമ്മള് അറിയാറില്ല. 2000 -2009 കാലയളവില്‍ എന്വിരോണ്മെന്റല് വര്‍ക്കിംഗ് ഗ്രൂപ്പ് 53 പ്രധാനപ്പെട്ട പഴം-പച്ചക്കറികളില്‍ നടത്തിയ പഠനത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന അളവില്‍ കീടനാശിനി അടങ്ങിയ പഴം-പച്ചക്കറികള്‍ കണ്ടെത്തിയിട്ടുണ്ട്. കടകളില്‍ നിന്നും വാങ്ങിയ കീടനാശിനി അടങ്ങിയ പച്ചക്കറി കഴിക്കുമ്പോള്‍ ദിവസേന അല്പാല്പമായ് കീടനാശിനികളുടെ വിഷവും നമുക്കുള്ളില്‍ എത്തിപ്പെടുന്നു, ഇതുമൂലം പലരോഗങ്ങളും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുമുണ്ട്.
ആപ്പിള്‍
700 ല്‍ അധികം ആപ്പിള്‍ സാമ്പിളുകളില്‍ ഇഡബ്ലിയുജി നടത്തിയ പഠനത്തില്‍ നിന്നും 98 ശതമാനം ആപ്പിളുകളിലും കീടനാശിനിയുടെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ 92 ശതമാനം ആപ്പിളില്‍ രണ്ടോ അധിലധികമോ തരത്തിലുള്ള കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കീടനാശിനി അടങ്ങിയ പഴ വര്‍ഗം ആപ്പിള്‍ ആണെന്നാണ് ഇഡബ്ലിയുജി കണ്ടെത്തിയിരിക്കുന്നത്.
ബ്ലൂബെറി
ലോലവും സുഷിരമുള്ളതുമായ ഇവയുടെ തൊലി കാരണം ഏറ്റവും കൂടുതല്‍ കീടനാശിനി ഉള്ളില്‍ അടങ്ങിയ പഴ വര്‍ഗമാണ് ബ്ലുബെറി. അതേസമയം കേടാകാതെ ഇരിക്കാനായ് ബ്ലുബെറി തണുപ്പിക്കുമ്പോള്‍ കീടനാശിനികളും വളരെ കാലം നില നില്‍ക്കുമെന്നിരിക്കെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ബ്ലൂ ബെരികള് തണുപ്പിച്ചു വെച്ചത് വാങ്ങുന്നത് കുറയ്ക്കുക.
സെലരി
96 ശതമാനം സെലരികളിലും കീടനാശിനികളുടെ അളവ് കണ്ടെത്തിയപ്പോള്‍ ഏതാണ്ട് 90 ശതമാനത്തോളം സെലരികളില് രണ്ടു തരത്തിലുള്ള കീടനാശിനികള്‍ കണ്ടെത്തി. മറ്റു പച്ചക്കറികളില്‍ നിന്നും വ്യത്യസ്തമായ് സെലരിയില് കീടനാശിനികള്‍ കൂടുതല്‍ കാലം നില നില്‍ക്കുകയും ചെയ്യുമത്രേ.
മുന്തിരി
അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത മുന്തിരിയുടെ സാമ്പിളില്‍ ഏതാണ്ട് 14 തരത്തിലുള്ള കീടനാശിനികളാണ് കണ്ടെത്തിയത്. കൂടുതല്‍ കീടനാശിനിയുടെ അവശിഷ്ടം മുന്തിരിയുടെ തോളിലാണ് കാണപ്പെടുന്നത്. ഫ്രാന്‍സിലെ ഗ്രാമങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മുന്തിരികളില്‍ 17 .5 ശതമാനത്തില്‍ മാത്രം കീടനാശിനികള്‍ കാണപ്പെടുമ്പോള്‍ യൂറോപ്പില്‍ 99 .2 ശതമാനം മുന്തിരികളിലും കീടനാശിനിയുടെ അവശിഷ്ടം കാണപ്പെടുന്നുണ്ട്.
നെക്റ്റാരിന്
പരീക്ഷണത്തിന് വിധേയമാക്കിയ നെക്റ്റാരിനില് 90.8 ശതമാനം നെക്റ്റാരിനിലും രണ്ടു തരത്തിലുള്ള കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ കീടനാശിനികള്‍ കൂടി കലര്‍ന്നാല്‍ അത് ആരോഗ്യത്തെ ഗുരുതരമായ് ബാധിക്കുമെന്നും ഇഡബ്ലിയുജി പറയുന്നു.
പീച്ചസ്
ടെസ്റ്റ് ചെയ്ത പീച്ചസില് 85 .6 ശതമാനത്തിലും രണ്ടോ അതിലധികമോ തരത്തിലുള്ള കീടനാശിനികള്‍ കണ്ടെത്തിയിട്ടുണ്ട്. കാണാം കുറഞ്ഞ തൊലി കാരണം പീച്ചസ് കൂടുതല്‍ കീടനാശിനികള്‍ ആഗിരണം ചെയ്യുന്നുണ്ടത്രേ.
സ്ട്രോബെറി
സ്ട്രോബെറിയുടെ സാമ്പിളില്‍ 13 തരത്തിലുള്ള കീടനാശിനികലാണ് കണ്ടെത്തിയിരിക്കുന്നത്
മുളക്
ഈ പഠനത്തില്‍ നിന്നും 13 തരത്തിലുള്ള കീടനാശിനികള്‍ മുളകില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ മുളകിലാണ് ഏറ്റവും കൂടുതല്‍ തരം കീടനാശിനികള്‍ കണ്ടെത്തിയത്- മൊത്തം 21 തരം കീടനാശിനികള്‍. പഠനം നടത്തിയവര്‍ പറയുന്നത് കഴിയുന്നത് ചുവന്നതും മഞ്ഞയുമായ് മുളകുകള്‍ ഒഴിവാക്കാനാണ്, കൂടുതല്‍ കീടനാശിനി ഇവയിലാണത്രെ കാണപ്പെടുന്നത്.
ഉരുളക്കിഴങ്ങ്
ഭൂമിക്കടിയില്‍ വളരുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ കീടനാശിനി കണ്ടെത്തിയത് ഉരുളക്കിഴങ്ങിലാണ്. ഇഡബ്ലിയുജി തങ്ങളുടെ പഠനത്തില്‍ പറയുന്നത് 91.4 ശതമാനം ഉരുളക്കിഴങ്ങില്‍ കീടനാശിനിയുടെ അവശിഷ്ടം ഉണ്ടെന്നാണ്.
ചീര
ഭൂമിയോട് ചേര്‍ന്ന് വളരുന്നതിനാല്‍ ചീരയില്‍ അമിതമായ് കീടനാശിനി തളിച്ച് വരുന്നതേ കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല