സ്വന്തം ലേഖകൻ: 92ാമത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോക്കറിലെ തകര്‍പ്പന്‍ പ്രകടനത്തിന് വോക്വിന്‍ ഫിനിക്സ് മികച്ച നടനുള്ള ഓസ്കര് നേടി. മികച്ച നടിക്കുള്ള പുരസ്കാരം അമേരിക്കന്‍ നടിയായ റെനെ സെല്‍വെഗറിനും ലഭിച്ചു. ജൂഡിയിലെ അഭിനയത്തിനാണ് റെനെക്ക് നടിക്കുള്ള പുരസ്കാരം ലഭിച്ചത്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമെ മികച്ച ചിത്രമെന്ന ചരിത്ര നേട്ടവും പാരസൈറ്റ് സ്വന്തമാക്കി.
പാരസൈറ്റ് സംവിധാനം ചെയ്ത ബോങ് ജൂന്‍ ഹോയാണ് മികച്ച സംവിധായകന്. ആദ്യമായിട്ടാണ് ഒരു ദക്ഷിണ കൊറിയന്‍ സംവിധായകന് ഓസ്കര് നേടുന്നത്. ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പിറ്റിന് പുരസ്കാരം. ടോയ് സ്റ്റോറി ഫോറാണ് മികച്ച അനിമേഷന്‍ ചിത്രം. ബ്രാഡ് പിറ്റിന്റെ പ്രഥമ ഓസ്കര് പുരസ്കാരമാണിത്.
ടോം ഹാങ്ക്സ്, ആന്റണി ഹോപ്കിന്‍സ്, ജോ പെസ്കി, അല്‍ പാസിനോ എന്നിവരെ പിന്തള്ളിയാണ് ബ്രോഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരവും വണ്‍സ് അപ്പോണ്‍ ടൈം ഇന്‍ ഹോളിവുഡ് നേടി. മാര്യേജ് സ്റ്റോറിയിലെ പ്രകടനത്തിന് ലോറാ ഡേണ്‍ മികച്ച സഹനടിക്കുള്ള പുരസ്കാരവും നേടി.
മാര്‍ഷല്‍ ക്യൂറി ഒരുക്കിയ ദി നെയ്ബേര്‍സ് വിഡോക്കാണ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം കാറ്റഗറിയില്‍ പുരസ്കാരം നേടിയത്. മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ഹെയര്‍ ലവാണ്. കേറേന്‍ റൂപ്പെര്‍ട്ട് ടോളിവാറാണ് സംവിധാനം. കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരം ജാക്വിലിന് ഡ്യൂറനാണ്. ലിറ്റില്‍ വിമനിലെ വസ്ത്രാലങ്കാരത്തിനാണ് ഡ്യൂറന് പുരസ്കാരം ലഭിച്ചത്.
അമേരിക്കന്‍ ഫാക്ടറിയാണ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍.മാര്‍ക്ക് റഫല്ലോയാണ് അമേരിക്കന്‍ ഫാക്ടറിയുടെ സംവിധാനം. അവലംബിത തിരക്കഥക്കുള്ള പുരസ്കാരം ജോജോ റാബിറ്റിനും മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് പാരസൈറ്റിനും ലഭിച്ചു.സൌണ്ട് എഡിറ്റിംഗിനുള്ള പുരസ്കാരം ഫോര്‍ഡ് വേഴ്സസ് ഫെറാരിക്കും സൌണ്ട് മിക്സിംഗിനുള്ള അവാര്‍ഡ് 1917നും ലഭിച്ചു. മേക്കപ്പിനും ഹെയര്‍സ്റ്റൈലിംഗിനുമുള്ള പുരസ്കാരം ബോംബ് ഷെല്ലിനാണ്. വിഷ്വല്‍ എഫ്കടിനുള്ള അവാര്‍ഡ് 1917നാണ്.
മികച്ച തിരക്കഥക്കുള്ള പുരസ്കാരത്തിന് പുറമെ അന്താരാഷ്ട്ര ചിത്രത്തിനുള്ള അവാര്‍ഡും പാരസൈറ്റിന് ലഭിച്ചു. 1917ലെ ഛായാഗ്രഹണത്തിന് റോജര്‍ ഡീക്കന്സിന് ഓസ്കര് ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല