സ്വന്തം ലേഖകൻ: ഈ വര്‍ഷം ഏപ്രിലില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാന്‍ ലക്ഷ്യമിടുന്ന രജനിയുടെ സിനിമാ ജീവിതത്തിന് തിരശീലയിടുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമല്‍ഹാസനും രജനികാന്തും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആയിരിക്കും എന്നാണ് സൂചന.
ചിത്രത്തിന്റെ നിര്‍മ്മാണം കമല്‍ഹാസന്റെ സാരഥ്യത്തിലുള്ള രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍ (ടര്‍മറിക്ക് മീഡിയയുമായി ചേര്‍ന്ന്).
“കമലിനോടാണ് ലോകേഷ് ആദ്യം കഥ പറഞ്ഞത്. അത് രജനികാന്തിനാവും കൂടുതൽ അനുയോജ്യം എന്ന് അദ്ദേഹത്തിന് തോന്നിയതിനാൽ, അത് രജനിയോട് പറയാന്‍ കമല്‍ ആവശ്യപ്പെടുകയായിരുന്നു,” കമലുമായി അടുത്ത് ബന്ധമുള്ള ഒരാള്‍ വെളിപ്പെടുത്തി. ചിത്രം ഈ വർഷം രണ്ടാം പകുതിയിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്.
‘അപൂര്‍വ്വ രാഗങ്ങള്‍,’ അവള് അപ്പടിത്താന്‍,’ പതിനാറു വയതിനിലെ,’ ഇളമൈ ഊഞ്ജല് ആടുകിരത്,’ ‘തില്ലു മുല്ല്,’ ‘നിനയ്ത്താലേ ഇനിക്കും’ തുടങ്ങി പതിനാറോളം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് രജനിയും കമലും. ഗിരഫ്ത്താര്‍ (1985) എന്ന ഹിന്ദി ചിത്രത്തിലാണ് ഇരുവരും അവസാനമായി സ്ക്രീനില്‍ ഒരുമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല