സ്വന്തം ലേഖകൻ: ഫുട്ബോള്‍ ഇതിഹാസം പെലെ വിഷാദ രോഗിയായി മാറിയെന്ന് മകന് എഡീഞ്ഞോ. മോശം ആരോഗ്യ സ്ഥിതിയാണ് പെലെയെ ഏകാകിയും വിഷാദരോഗിയുമാക്കി മാറ്റിയത്. ബ്രസീലിയന്‍ മാധ്യമം ടി.വി ഗ്ലോബോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പെലെയുടെ ആരോഗ്യസ്ഥിതി മകന് വെളിപ്പെടുത്തിയത്.
ഒരുകാലത്ത് രാജാവായിരുന്നു പെലെ, പന്തുമായി വിസമയം തീര്‍ത്തിരുന്ന അദ്ദേഹത്തിന് ഇന്ന് പരസഹായമില്ലാതെ നടക്കാനാവില്ല. ഈ അപകര്‍ഷതാ ബോധമാണ് അദ്ദേഹത്തെ വിഷാദ രോഗത്തിലേക്ക് നയിച്ചതെന്ന് മകന് പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷമായി പെലെയുടെ ആരോഗ്യനില മോശമാണ്. അടുത്തിടെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ പെലെ ഇപ്പോള്‍ വീല്‍ചെയറിന്റെയും വാക്കറിന്റെ സഹായത്തോടെയാണ് ചലിക്കുന്നത്.
ഇതോടൊപ്പം വൃക്ക രോഗവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഒരു വൃക്കയുമായാണ് പെലെ ജീവിക്കുന്നത്. കളിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഒരു വൃക്ക എടുത്തുമാറ്റിയിരുന്നു. 79 കാരനായ പെലെ കഴിഞ്ഞ ഏപ്രിലിലാണ് ഒടുവില്‍ പൊതു പരിപാടിയില്‍ പങ്കെടുത്തത്. മൂന്ന് ലോകകിരീടങ്ങള്‍ നേടിയിട്ടുള്ള ഏക ഫുട്ബോളറാണ് പെലെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല