സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാനുള്ള സംവിധാനം മാര്‍ച്ച് ഒന്നിന് നിലവിൽ വരും. ഇഖാമ സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴിയാക്കുന്ന നടപടിയുടെ രണ്ടാം ഘട്ടമായാണ് ആർട്ടിക്കിൾ 18 ഇഖാമ പുതുക്കാൻ ആഭ്യന്തരമന്ത്രാലയം ഓൺലൈൻ സേവനം ലഭ്യമാക്കുന്നത്.
ജവാസാത്തുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇഖാമ പുതുക്കലിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാനുള്ള സംവിധാനം നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തിലാണിപ്പോൾ സ്വകാര്യമേഖലയിലേക്ക് കൂടി ഓൺലൈൻ സേവനം ലഭ്യമാക്കുന്നത്.
മൂന്നാം ഘട്ടത്തിൽ കുടുംബ വിസയിലുള്ളവർക്കും ഓൺലൈൻ സേവനം ലഭ്യമാക്കുമെന്നു മേധാവി പറഞ്ഞു. മന്ത്രാലയത്തിന്റെ ഇ സർവീസിൽ രെജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്ക് പ്രത്യേക യൂസർ നെയിം പാസ്വേർഡ് എന്നിവ അനുവദിക്കും ഇത് ഉപയോഗിച്ചു ലോഗിൻ ചെയ്താൽ മാർച്ച ഒന്ന് മുതൽ താമസ കാര്യ ഓഫീസുകളിൽ നേരിട്ട് ചെല്ലാതെ ഓൺലൈൻ വഴി അപേക്ഷ പൂരിപ്പിച്ചു നടപടികൾ പൂർത്തിയാക്കാം.
സ്വകാര്യമേഖലയിലെ ഒന്നരലക്ഷത്തോളം വരുന്ന വിദേശി ജീവനക്കാർക്ക് പുതിയ സംവിധാനം പ്രയോജനകരമാകുമെന്നു തലാൽ അൽ മഅറഫി പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിൻെറ വെബ്സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്. കമ്പനി പ്രതിനിധികൾക്കും വ്യക്തികൾക്കും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന തരത്തിൽ ഇംഗ്ലീഷ് അറബിക് ഭാഷകളിൽ സേവനം ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല