സ്വന്തം ലേഖകൻ: സൂര്യ നായകനാവുന്ന പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ കൗതുകമുണർത്തുന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് ആകാശത്ത് വെച്ചാണ് നടക്കുക.
സ്പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ടാണ് ഓഡിയോ റിലീസും ചിത്രത്തിന്റെ പ്രൊമോഷനും പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഇന്ന് വൈകീട്ട് ബോയിങ് 737-ൽ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ട് പ്രദർശിപ്പിക്കും. അതോടൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ ‘വെയ്യോൺ സില്ലി’യുടെ ഓഡിയോ ലോഞ്ച് സ്പൈസ് ജെറ്റ് 737-ൽ വെച്ച് നടക്കും.
സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് സൂര്യയാണ്. തമിഴിനൊപ്പം കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഫാമിലി ആക്ഷൻ എന്റർടെയിനറായ ‘ സൂരറൈ പോട്ര്’ മധ്യവേനൽ അവധികാലത്ത് സ്പാർക്ക് പിക്ചേഴ്സ് കേരളത്തിൽ റിലീസ് ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല