സ്വന്തം ലേഖകൻ: ദുബൈയില്‍ താമസ വിസക്കായുള്ള മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വിസ അടിക്കാന്‍ ഇനി അരമണിക്കൂര്‍ മാത്രം മതിയാകും. ഇതിനായി പുതിയ അത്യാധുനിക മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ദുബൈയില്‍ തുടക്കമായി.
നേരത്തേ 28 മണിക്കൂര്‍ സമയം വേണ്ടിയിരുന്ന നടപടികളാണ് പുതിയ കേന്ദ്രങ്ങളുടെ വരവോടെ വെറും 30 മിനിറ്റിലേക്ക് ചുരുങ്ങുന്നത്. കുറഞ്ഞ സമയം കൊണ്ട് മെഡിക്കല്‍ പരിശോധനഫലം ലഭ്യമാക്കുന്ന സാലിം മെഡിക്കല്‍ ഫിറ്റ്നസ് സ്മാര്ട്ട്സെന്ററുകളുടെ ഉദ്ഘാടനം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല് മക്തൂം നിര്‍വഹിച്ചു.
ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലാണ് സാലിം ഫിറ്റ്നെസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ദുബൈ നിവാസികള്‍ക്ക് കൂടുതല്‍ സൗകര്യവും എളുപ്പവും നല്കുന്ന സംരംഭമാണിതെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല