ഫുട്ബോള്‍ രാജകുമാരന് ലയണല്‍ മെസ്സി കൊല്‍ക്കത്തയിലെത്തി. ആര്‍പ്പുവിളികളോടെയും പാട്ടുപാടിയും നൃത്തംചവിട്ടിയുമാണ് മെസ്സിയെ ആരാധകര്‍ വരവേറ്റത്. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ എത്തിയ മെസ്സിയെ ആരാധകര്‍ വളഞ്ഞു. തുടര്‍ന്ന് സൈഡ് ഗേറ്റ് വഴിയാണു മെസ്സിയെ പൊലീസ് പുറത്തെത്തിച്ചത്. മെസിക്കൊപ്പം ജാവിയര്‍ മസ്കരാനോയുമുണ്ടായിരുന്നു. മറ്റു കളിക്കാരെല്ലാം രണ്ടു ദിവസം മുമ്പെ കൊല്‍ക്കത്തയിലെത്തിയിരുന്നു.
വെനിസ്വേലക്കെതിരായ മത്സരത്തിനായി അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി കൊല്‍ക്കൊത്തയിലെത്തിയത്. ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആയിരക്കണക്കിന് ആരാധകര്‍ ചേര്‍ന്ന് ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. മെസിയുടെ പത്താംനമ്പര്‍ ജഴ്സിയണിഞ്ഞാണ് ആരാധകര്‍ അദ്ദേഹത്തെ വരവേറ്റത്. സെപ്റ്റംബര്‍ രണ്ടിനാണ് വെനിസ്വേല-അര്‍ജന്റീന മത്സരം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല