അലക്സ് വർഗീസ്: ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ ) 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ക്യൂൻ ഹാളിൽ വെച്ച് നടന്ന ക്രിസ്മസ് പുതുവത്സര പരിപാടി യോടുകൂടിയായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ജേക്കബ് കുയിലാടൻ – പ്രസിഡന്റ്
അഷിതാ സേവ്യർ – വൈസ് പ്രസിഡന്റ്
ബെന്നി വെങ്ങാച്ചേരിൽ – സെക്രട്ടറി
സിജോ ചാക്കോ – ട്രഷറർ
ഫിലിപ്സ് കടവിൽ, മഹേഷ് മാധവൻ,
ബീനാ തോമസ് എന്നിവർ കമ്മറ്റിയംഗങ്ങൾ.
ജിത വിജി, റെജി ജയൻ – പ്രോഗ്രാം കോർഡിനേറ്റർസ്.
ലീഡ്സ് മലയാളി അസോസിയേഷന് 2009 ലാണ് തുടക്കം കുറിച്ചത്. അടുത്ത കാലത്തായി ലീഡ്സിൽ താമസമാക്കിയതും, ലീഡ്സ് മലയാളി അസോസിയേഷനിൽ അംഗം അല്ലാത്തതുമായ നിരവധി മലയാളി കുടുംബങ്ങൾ ലീഡ്സിൽ ഉണ്ട്. ഇവരെയെല്ലാം ലിമ എന്ന ഒരു കുടക്കീഴിൽ ഒരുമിച്ച് നിർത്തി കലാകായിക സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിൽ ഒരു പുത്തനുണർവ്വ് ഉണ്ടാകണമെന്നാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
വളരെ വിപുലമായ 2020 ലെ പദ്ധതികളുടെ ഭാഗമായി ഏപ്രിൽ ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതൽ പതിനൊന്നു മണിവരെ ഒരുക്കിയിരിക്കുന്ന ലിമ മെമ്പേഴ്സ് ഫാമിലി ഗെറ്റ് ടുഗെതർ പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും, എല്ലാവരുടെയും സാന്നിധ്യ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് ജേക്കബ് കുയിലാടൻ സ്നേഹപൂർവ്വം അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല