സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും മികച്ച ഫിലിം എഡിറ്റര്‍മാരില്‍ ഒരാളായ ശ്രീകര്‍ പ്രസാദ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ഏറ്റവുമധികം ഭാഷകളില്‍ സിനിമ എഡിറ്റ് ചെയ്തതിന്റെ റെക്കോര്‍ഡാണ് ശ്രീകര്‍ സ്വന്തമാക്കിയത്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട, ഒഡിയ,ആസാമീസ്, ബംഗാളി, പഞ്ചാബി, നേപ്പാളി, മറാഠി, സിംഹളീസ്, കര്‍ബി, മിഷിങ്, ബോഡോ, പാങ്ചെന്‍പ എന്നീ ഭാഷകളിലാണ് ശ്രീകര്‍ ഇതിനോടകം എഡിറ്റിങ് നിര്‍വഹിച്ചത്.
എട്ടുതവണ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ശ്രീകര്‍ കേരള സംസ്ഥാന അവാര്‍ഡ് അഞ്ചുതവണ സ്വന്തമാക്കി. നിരവധി മലയാള സിനിമകള്‍ക്ക് എഡിറ്റിങ് നിര്‍വഹിച്ച ശ്രീകര്‍ ഒടുവില്‍ പ്രവര്‍ത്തിച്ച മലയാള ചിത്രം പ്രതി പൂവന് കോഴിയാണ്.
2020-ല്‍ ആര് ആര് ആര്, ഇന്ത്യന്‍ 2, പൊന്ന്യന്‍ ശെല്വന്, ആടുജീവിതം എന്നീ ചിത്രങ്ങള്‍ക്കാണ് ശ്രീകര്‍ എഡിറ്റിങ് നിര്‍വഹിക്കുന്നത്. 1983 മുതല്‍ സിനിമാരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ശ്രീകര്‍ ആദ്യമായി എഡിറ്റിങ് നിര്‍വഹിച്ചത് സിംഹ സ്വപ്നം എന്ന തെലുഗു ചിത്രത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല