സനീറ്റന് ഇന്‍ഡസ് കള്‍ചറല്‍ അസോസിയേഷന് സനീറ്റന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11 ന് അവര്‍ ലേഡി ഓഫ് ഏഞ്ചല്‍സ് കാത്തലിക് ചര്‍ച്ച ഹാളില്‍ വെച്ച് നടക്കും. രാവിലെ 10 ന് തുടങ്ങുന്ന സമ്മേളനത്തില്‍ മുഖ്യാഥിതിയായ് എത്തുന്നത് സനീറ്റന് ആണ് ബെഡ്വര്‍ത്ത് എം പി മാര്‍ക്കസ് ജോണ്‍സ് ആണ്.
പരിപാടികളോട് അനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരുവാതിരക്കളി, വള്ളംകളി, മാവേലി തമ്പുരാന്റെ വരവേല്പ്, തുടങ്ങിയ വിവിധ കലാപരിപടികള്ക്കൊപ്പം ആവേശകരമായ വടം വലി മത്സരം, ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
ഇന്‍ഡസിന്റെ ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ഒന്നാമത് ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും ട്രോഫികളും കുട്ടികള്‍ക്കായ് സംഘടിപ്പിച്ച സ്പോര്‍ട്സ് ഡേയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും തതവസരത്തില്‍ ഹോണറബില്‍ എം പി മാര്‍ക്കസ് ജോണ്‍സ് സമ്മാനിക്കും. ഇന്‍ഡസിന്റെ ഓണാഘോഷ പരിപാടികള്‍ മനോഹരമാക്കി തീര്‍ക്കാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല