തിരക്ക് പിടിച്ച നഗരത്തിലൂടെ വെറും നാല് വയസ് മാത്രമുള്ള പെണ്‍കുട്ടിയെ ഡ്രൈവിംഗ് പഠിക്കാന്‍ നിര്‍ദേശം നല്‍കിയത് സ്വന്തം പിതാവ്! വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ? എന്നാല്‍ കേട്ടോളു സംഭവം സത്യമാണ്. സീറ്റ് ബെല്‍റ്റ് പോലും ധരിക്കാതെ മുന്‍പോട്ടു മാത്രം ശ്രദ്ധിച്ചു വാഹനം ഓടിക്കുന്ന കുഞ്ഞിനു പിന് സീറ്റിലിരുന്നു പിതാവ് നിര്‍ദേശങ്ങള്‍ നല്കുന്ന വീഡിയോ യൂടുബിലാണ് പ്രത്യക്ഷപ്പെട്ടത്.
പിതാവിന്റെ നിര്‍ദേശ പ്രകാരം ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടി ട്രാഫിക് സിഗ്നല്‍ കണ്ടപ്പോള്‍ തെറ്റായ രീതിയില്‍ ഡ്രൈവ് ചെയ്തു എന്നാല്‍ ഉടന്‍ തന്നെ തന്റെ തെറ്റ് മനസിലാക്കി ഈ നാലുവയസുകാരി ട്രാഫിക് നിയമതിനനുസരിച്ചു ഡ്രൈവ് ചെയുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. ഇതേ തുടര്‍ന്നു കുറച്ച സമയത്തിന് ശേഷം പിതാവ് ഡ്രൈവിംഗ് സീറ്റിലേക്ക് വന്നിരുന്നു ഡ്രൈവ് ചെയ്തു തുടങ്ങി.
ചൈനയിലെ ഷാന്‍ഡോങ്ങ് പ്രവിശ്യയിലെ ജിനാലിലെ റോഡിലാണ് ഈ സാഹസിക ഡ്രൈവിംഗ് നടന്നത്.
വീഡിയോ ദൃശ്യങ്ങള്‍ ചുവടെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല