വാഷിംഗ്ടണ്‍: സൗന്ദര്യ മത്സരത്തില്‍ വിജയിക്കാന്‍ നാലു വയസ്സുകാരിക്ക് കൃത്രിമ മാറിടം ഘടിപ്പിച്ച അമ്മയുടെ നടപടി വിവാദമാകുന്നു. ബ്യൂട്ടീഷ്യനായ അമ്മയാണ് മകള്‍ക്ക് മാറിടം വെച്ചു നല്‍കിയത്. അമേരിക്കന്‍ റിയാലിറ്റി ഷോയായ ടോഡ്ലെസ് ആന്‍ഡ് ടിയാറസില് പങ്കെടുത്ത മാഡി ജാക്സണ് എന്ന കുട്ടിയാണ് മാറിടവുമായി ഷോയില്‍ പ്രത്യക്ഷപ്പെട്ടത്. വിഖ്യാത വെസ്റ്റേണ്‍ ഗായിക ഡോളി പാര്ട്ടണിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു കുഞ്ഞു മാഡി എത്തിയത്.
മാഡിയുടെ അമ്മ ലിന്‍ഡ്സെ തന്നെയാണ് കുട്ടിയെ മേക്ക്- അപ്പ് ചെയ്ത് വേദിയിലെത്തിച്ചത്. വേദിയിലെത്തിയ മാഡിയെ കണ്ട് വിധികര്‍ത്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരക്കുകയായിരുന്നു. കുട്ടിയെ ഈ രീതിയില്‍ വേദിയിലെത്തിച്ചതിനെ അവര്‍ നിശിതമായി വിമര്‍ശിച്ചു. എന്നാല്‍ ഇതിനെ അത്ര ഗൗരവമായി കണേണ്ടതില്ല എന്ന നിലപാടായിരുന്നു ലിന്ഡ്സെയ്ക്ക്. മത്സരത്തില്‍ ജയിക്കാന്‍ അത് അനിവാര്യമാണെന്ന് തനിക്ക് തോന്നിയതായി അവര്‍ പിന്നീട് അറിയിച്ചു.
കൂടാതെ മാഡി ധരിച്ച വസ്ത്രം കുട്ടിക്കാലത്ത് ഒരു സൗന്ദര്യ മത്സരത്തിനായി താന്‍ ഉപയോഗിച്ചത് തന്നെയാണെന്ന് ലിന്‍ഡ്സെ വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ എത്ര സുന്ദരിയാണെന്ന് വിധികര്‍ത്താക്കളെ അറിയിക്കണമെന്ന് അമ്മ പറഞ്ഞത് അനുസരിച്ചാണ് ഈ വസ്ത്രം ധരിച്ചതെന്ന് മാഡി വേദിയില്‍ അറിയിച്ചു. കൂടാതെ തനിക്ക് ഡോളിയെ പോലെ വസ്ത്രം ധരിക്കാന്‍ ഇഷ്ടമാണെന്ന് കുട്ടി വ്യക്തമാക്കി.
എന്നാല്‍ സൗന്ദര്യ മത്സരങ്ങള്‍ക്കായി കുട്ടിയെ ഇങ്ങനെ രൂപമാറ്റം നടത്തിയത് ശരിയല്ലെന്നായിരുന്നു വിധികര്‍ത്താക്കളുടെ നിലപാട്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.ഏതായാലും ഇത്രയൊക്കെ ഒരുക്കങ്ങള്‍ നടത്തിയിട്ടും മാഡിക്ക് മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല