സ്വന്തം ലേഖകൻ: ടെലിവിഷന്‍ റേറ്റിങ്ങില്‍ ചരിത്രം കുറിച്ച് ദൂരദര്‍ശനിലെ രാമായണത്തിന്റെ പുനഃസംപ്രേഷണം. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (BARC) കണക്കനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമായണം റെക്കോഡ് കാഴ്ച്ചക്കാരെയാണ് നേടിയത്.
ശനിയാഴ്ച്ച പരിപാടിയുടെ ആദ്യ എപ്പിസോഡിന് 3.4 കോടി കാഴ്ച്ചക്കാരെ ലഭിച്ചപ്പോള്‍ ഞായറാഴ്ച്ച വൈകിട്ടോടെ അത് 5.1 കോടി ആയി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മുഖ്യ നഗരങ്ങളിലും രാമായണത്തിന് ഏറ്റവുമധികം റേറ്റിങ്ങാണ് ലഭിച്ചത്.
ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ വീട്ടിലിരിക്കുന്ന സമയത്താണ് 1980കളില്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം, മഹാഭാരതം എന്നീ പരമ്പരകൾ പുനസംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ട് എന്നാണ് പ്രക്ഷപണ മന്ത്രാലയം വ്യക്തമാക്കിയത്.
രാമാനന്ദ സാഗര്‍ തിരക്കഥയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച പരമ്പരയാണ് രാമായണം. 1987ല്‍ ദൂര്‍ദര്‍ശനിലാണ് രാമായണം സംപ്രേഷണം ചെയ്തത്. രാമനായി നടന് അരുണ്‍ ഗോവിലും സീതയായി ദീപികാ ചിക്ലിയയുമാണ് വേഷമിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല