സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ദുബായ് അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ചത്. യാത്രാനിയന്ത്രണം ഉൾപ്പെടെ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് മുന്നറിയിപ്പും.
ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാത്രിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില വിഭാഗങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്.
അവരുടെ വിവരങ്ങൾ താഴെ:
സൂപ്പർമാർക്കറ്റ്, ഹോട്ടൽ പാഴ്സൽ സർവീസ്, ഫാർമസി ഉൾപ്പെടെ അവശ്യസേവന മേഖലകളിൽ ജോലി ചെയ്യുന്നവർ. അവശ്യവസ്തുക്കൾ വാങ്ങാൻ വീട്ടിൽ നിന്ന് ഒരാൾ മാത്രം പോകാം.
ജലം, വൈദ്യുതി, പെട്രോൾ- ഗ്യാസ് സ്റ്റേഷൻ, ടെലി കമ്യണിക്കേഷൻ സേവനങ്ങൾ, മാധ്യമരംഗം, വിമാനത്താവളം, കസ്റ്റംസ്, ഷിപ്പിങ്, സെക്യൂരിറ്റി എന്നീ മേഖലകളിലുള്ളവർ.
നിർമാണ ജോലികൾ നടത്തുന്നവർ നഗരസഭയുടെ പ്രത്യേക അനുമതി തേടണം.
നഗര ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന പൊതു-സ്വകാര്യമേഖലയിലെ അംഗങ്ങൾക്കും പുറത്തിറങ്ങാം.
ബാങ്ക് -മണി എക്സ്ചേഞ്ച് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് രാവിലെ എട്ടിനും ഉച്ചക്ക് രണ്ടിനും ഇടയിൽ ജോലി ആവശ്യത്തിന് പുറത്തിറങ്ങാം.
മെയിന്റനൻസ് സേവനദാതാക്കൾ.
പ്രവർത്തനാനുമതിയുള്ള ലോണ്ടറി സ്ഥാപനങ്ങളുടെ ജീവനക്കാർക്കും ഉച്ചക്ക് രണ്ടു വരെ ജോലിക്കായി പുറത്തിറങ്ങാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല