സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: അതിരമ്പുഴ കാരിസ് ഭവന് ധ്യാന കേന്ദ്രം ഡയറക്റ്ററും വചന പ്രഘോഷകനുമായ ഫാ:കുര്യന് കാരിക്കല്‍ (കാരിച്ചന്‍ ) നയിക്കുന്ന ഏകദിന ധ്യാനം ആറാം തിയ്യതി ചൊവ്വാഴ്ച മാഞ്ചസ്റ്ററിലെ റഷോമില് നടക്കും. സെന്റ് എഡ്വേര്‍ഡ്സ് ചര്‍ച്ചില്‍ വൈകുന്നേരം നാല് മുതല്‍ രാത്രി പത്ത് വരെയാണ് ധ്യാനം നടക്കുക. ദിവ്യബലിയോടെ ധ്യാനം ആരംഭിക്കും. ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ കാരിച്ചനെ നേരിട്ട് കാണുന്നതിനു സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവര് ബന്ധപെടേണ്ട നമ്പരുകള്‍:
എബ്രഹാം: 07540171249
അനില്‍ : 07912411072
പള്ളിയുടെ വിലാസം:
St. Edwards Church
13, Thurlose Street
M1455G
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല