1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2011

മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും

1.ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക. ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാല്‍കുടിക്കാം.

2.ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം.

3.പഴച്ചാറുകള്‍ ധാരാളം കഴിക്കുക. പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിന് ഇത് സഹായിക്കും.

4.ഓരോദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളുടെ അളവ് അല്പാല്‍പ്പമായി വര്‍ധിപ്പിക്കുക. ആവശ്യത്തിന് ഭാരം വര്‍ധിച്ചുവെന്ന് തോന്നുന്നതുവരെ ഇത് തുടരുക.

5.അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

6.മത്സ്യം, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

7.ഓരോദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക.

8.പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക.

9.ധാരാളം പഴവര്‍ഗ്ഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്.

10.തൈരും ഉപ്പേരിയും ചേര്‍ന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. വയറിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് വഴിവെച്ചേക്കാം. അവസാനം ‘മേദസ്സ് ദു:ഖമാണുണ്ണീ, മെലിഞ്ഞ ദേഹം സുഖപ്രദം’ എന്ന ഉപദേശവും സ്വീകരിച്ച് വിപണിയില്‍ ലഭിക്കുന്ന തടികുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങി കഴിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാവരുത്. തടികുറയ്ക്കാന്‍ ശരിയായ വ്യായാമവും പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണം കഴിക്കുകയുമല്ലാതെ മറ്റ് കുറുക്കുവഴികളൊന്നുമില്ലെന്ന് തിരിച്ചറിയുക. വ്യായാമത്തിലൂടെ ഈ സാഹചര്യം ഒഴിവാക്കം. ആവശ്യത്തിന് ഭാരമുള്ള ഉറച്ചശരീരത്തിന് ചെറിയതരത്തിലുള്ള വ്യായാമം തുടരുന്നത് സഹായിക്കും

ഭക്ഷണം ധാരാളം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലെന്ന പരാതിക്കാരാണേറെയും. അങ്ങനെയുള്ളവര്‍ താഴെ പറയുന്ന പരിശോധനകള്‍ നടത്തുക:

1. രക്തത്തിലെ പഞ്ചസാരയുടെ അളവ്: കാരണം പ്രമേഹമുണ്ടെങ്കില്‍ ദേഹം വളരെ മെലിയാം.

2. തൈറോയ്ഡ്ഗ്രന്ഥിയുടെ പ്രവര്‍ത്തനം: തൈറോക്‌സിന്‍ കൂടുതലാണെങ്കിലും ചിലപ്പോള്‍ മെലിച്ചില്‍ കാണാറുണ്ട്. ഇതു രണ്ടും ഇല്ലാത്തപക്ഷം നിങ്ങള്‍ വ്യാകുലപ്പെടേണ്ട ഒരു കാര്യവുമില്ല.
വണ്ണം കൂടുതലാവാന്‍ മരുന്നുകള്‍ ഒന്നും കഴിക്കരുത്. അത്തരം മരുന്നുകളില്‍ അനാബോളിക് സ്റ്റീറോയിഡുകള്‍ (Anaebolic Steroids)അടങ്ങിയിരിക്കും. ഇത് അപകടകാരിയായ ഒരു ഔഷധമാണ്. തടി കൂടുവാന്‍ നല്ല ഭക്ഷണം കഴിക്കുക.

3. ഗ്യാസ്ട്രബിള്‍, ലൂസ്‌മോഷന്‍ എന്നിവയുള്ളവര്‍ ചിട്ടയായ ഭക്ഷണരീതി പിന്തുടരേണ്ടതുണ്ട്. ഇതിനായി ഉദരരോഗവിദഗ്ധന്റെ ഉപദേശം തേടുക. ഉദരരോഗം മൂലം ശരിയായി ദഹനം നടക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കാനിടവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.