1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2011

യൂറോപ്പിലെ പല നഗരങ്ങളിലും കുഞ്ഞുങ്ങള്‍ മാതാപിതാക്കളെക്കാള്‍ തൂക്കമുള്ളവരും തടിയന്മാരുമാണെന്ന് സര്‍വെ ഫലം. ഇംഗ്‌ളണ്ടിലെ 22 കൌണ്ടികളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പതിനൊന്ന് വയസ്‌സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് മാതാപിതാക്കളേക്കാള്‍ ഭാരക്കൂടുതലുള്ളതെന്നത് എല്ലാവരെയും ഞെട്ടിച്ചേക്കുകയാണ്. ഓക്‌സ്‌ഫോര്‍ഡ്, വാറ്റ്‌ഫോര്‍ഡ് തുടങ്ങിയ നഗരങ്ങളിലാണ് സര്‍വെ നടത്തിയത്.

അഞ്ച് നഗരങ്ങളിലെങ്കിലും 25 ശതമാനത്തിലേറെ 11 വയസില്‍ താഴെയുള്ളവര്‍ ക്രമാധീതമായി തടിച്ചവരാണെന്നും സര്‍വെയില്‍ തെളിഞ്ഞു. ഇത് രാജ്യത്തെ പുതുതലമുറയെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളുമെന്ന ആശങ്കയും സര്‍വെ ഫലം പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണെന്നും സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്. മക്കള്‍ ആരോഗ്യകരമായ രീതിയിലാണോ ഭക്ഷണം കഴിക്കുന്നതെന്നും വ്യായാമം ചെയ്യുന്നുണ്ടോയെന്നും മാതാപിതാക്കള്‍ ഉറപ്പു വരുത്താതിനാലാണ് ഇതെന്ന് സര്‍വെ ഫലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് കുട്ടികളില്‍ ശരീര ഭാരം വല്ലാതെ കൂടുന്ന പ്രശ്‌നമുണ്ട്. ഇവര്‍ക്ക് ഭാവിയില്‍ ഹൃദയാഘാതം, പക്ഷാഘാതം, ഡയബറ്റിസ്, ക്യാന്‍സര്‍ എന്നിവ പിടിപ്പെടാനുള്ള സാധ്യതയുണ്ട്. പല സ്ഥലങ്ങളിലും മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ തടിയുള്ള കുഞ്ഞുങ്ങളുണ്ടെന്നത് ആശങ്കാജനകമാണെന്ന് സര്‍വെയ്ക്ക് നേതൃത്വം നല്‍കിയ ടാം ഫ്രൈ അറിയിച്ചു. നാഷണല്‍ ഒബ്‌സിറ്റി ഫോറത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് അദ്ദേഹം.

2030ന് മുമ്പ് രാജ്യത്തെ പകുതിയിലേറെ പുരുഷന്മാരും നാല്‍പ്പത് ശതമാനത്തോളം സ്ത്രീകളും തടിയന്മാരാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍വെ നടത്തിയ 20 ജില്ലകളിലും മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ കുട്ടികളാണ് തടിയന്മാര്‍. എന്നാല്‍ തലസ്ഥാനമായ ലണ്ടനില്‍ ഈ പ്രശ്‌നം അത്രയധികം ബാധിച്ചിട്ടില്ല. വാറ്റ്‌ഫോര്‍ഡില്‍ പതിനൊന്ന് വയസില്‍ താഴെയുള്ള 17.5 ശതമാനം പേരും തടിയന്മാരാണ്. എന്നാല്‍ 17.3 ശതമാനം മുതിര്‍ന്നവര്‍ മാത്രമാണ് തടിയര്‍. ഓക്‌സ്‌ഫോര്‍ഡില്‍ ഇത് യഥാക്രമം 17.4 ഉം 16.4ഉം ആണ്. എന്നാല്‍ ടാംവര്‍ത്ത്, ഗേറ്റ്‌ഷെല്‍ഡ് പോലുള്ള നഗരങ്ങളിലെ മുതിര്‍ന്നവര്‍ക്കാണ് തടി കൂടുതല്‍. പ്രായപൂര്‍ത്തിയായ 30 ശതമാനത്തിലേറെ പേര്‍ ഈ നഗരങ്ങളില്‍ നഗരങ്ങളില്‍ തടിയന്മാരായുണ്ട്.

2008ല്‍ 24.5ഉം 2005ല്‍ 23.4ഉം ആയിരുന്നു ബ്രിട്ടനിലെ മൊത്തത്തിലുള്ള തടിയന്മാരുടെ ശതമാനം. ഇപ്പോള്‍ രാജ്യത്തിലെ ഏറ്റവും ശോഷിച്ച നഗരങ്ങള്‍ ചെല്‍സിയയും കെന്‍സിംഗ്ടണുമാണ്. 13.9 ശതമാനമാണ് ഇവിടുത്തെ തടിയന്മാരുടെ എണ്ണം. ഏറ്റവുമധികം തടിച്ച നഗരം വെസ്റ്റ്മിനിസ്റ്റര്‍ ആണ്. 28.6 ശതമാനം പേരും ഇവിടെ തടിച്ചവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.