1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2020

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കൊറോണ വൈറസ് മൂലം ദുരിതമനുഭവിക്കുന്ന യു.കെയിലെ മലയാളി സമൂഹത്തിന് കൈത്താങ്ങായി യുക്മയുടെ കീഴിലുള്ള യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ നൂറിലധികം അംഗ അസോസിയേഷനുകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വോളണ്ടിയര്‍ ടീമുകള്‍ രൂപീകരിക്കുന്നതിനും അതുവഴി സഹായം ആവശ്യമുള്ള നിരവധി ആളുകളിലേയ്ക്ക് അത് എത്തിച്ചു നല്‍കുന്നതിനും ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ടെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. യുക്മ ദേശീയ ഭരണസമിതി അംഗം കൂടിയായ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മെഡിക്കല്‍ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ചേര്‍ത്ത് വിപുലീകരിച്ചിട്ടുണ്ട്.

യു.കെയുടെ ഏത് ഭാഗത്തും സഹായമാവശ്യമുള്ളര്‍ക്ക് യുക്മ നേതൃത്വത്തെയോ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളെയോ സമീപിക്കാവുന്നതാണ്. താഴെ പറയുന്ന നഗരങ്ങളിലുള്ള യുക്മ അംഗ അസോസിയേഷനുകളിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വോളണ്ടിയര്‍ ടീമുകള്‍ സജ്ജമായിട്ടുള്ളത്.

സൗത്ത് ഈസ്റ്റ്

ഡോര്‍സെറ്റ് (ഡി.കെ.സി), വോക്കിംങ് (ഡബ്ല്യു.എം.എ, ഡബ്ല്യു. എം.സി.എ), കന്റര്‍ബറി കേരളൈറ്റ്സ്, സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ , സ്ലവ് (അസോസിയേഷന്‍ ഓഫ് സ്ലവ് മലയാളീസ്), പോര്‍ട്ട്സ്മൗത്ത് (മലയാളി അസോസിയേഷൻ പോർട്സ് മൗത്ത്), മലയാളി അസോസിയേഷന്‍ റെഡ്ഡിംങ്ങ്, റെഡ്ഹില്‍ (മലയാളി അസോസിയേഷൻ ഓഫ് റെഡ്ഹിൽ, സറേ), സൗത്താള്‍ (ബ്രിട്ടീഷ് കേരളൈറ്റ്സ്), ആഷ്ഫോഡ് മലയാളി അസോസിയേഷന്‍, മാസ്സ് ടോള്‍വര്‍ത്ത്, ക്രോയിഡോണ്‍ (കെ.സി.ഡബ്ല്യു.എ, സംഗീത ഓഫ് യു.കെ), ഹേവാര്‍ഡ്സ് ഹീത്ത് (എച്ച്.എം.എ, എച്ച്.യു.എം), ഡാര്‍ട്ട്ഫോർഡ് (ഡി.എം.എ), ഗില്‍ഫോർഡ് (അയല്‍ക്കൂട്ടം കൾച്ചറൽ അസോസിയേഷന്‍, ഗിൽഫോർഡ് മലയാളി അസോസിയേഷൻ), ഈസ്റ്റ്ബോണ്‍ (സീമ).

സൗത്ത് വെസ്റ്റ്

ഓക്സ്ഫോഡ് (ഓക്സ്മാസ്), ഗ്ലോസ്റ്റര്‍ (ജി.എം.എ), സാലിസ്ബറി മലയാളി അസോസിയേഷന്‍, ഐല്‍സ്ബറി മലയാളി അസോസിയേഷന്‍, ന്യൂബറി (എന്‍.എം.സി.എ), ബാന്‍ബറി (ഐ.എം.എ), സ്വിന്‍ഡണ്‍ (ഡബ്ല്യു.എം.എ), യോവില്‍ (എസ്.എം.സി.എ), ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍, ബെസിങ്സ്റ്റോക്ക് (ബി.എം.സി.എ), ബാത്ത് മലയാളി കമ്മ്യൂണിറ്റി, ഡോര്‍സെറ്റ് (ഡി.എം.എ), ബെറിന്‍സ്ഫീല്‍ഡ് (ഒരുമ), എക്സീറ്റര്‍ (ഇ.എം.എ)

ഈസ്റ്റ് ആംഗ്ലിയ

കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍, എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍, ഇപ്സ്വിച്ച് (ഐ.എം.എ, കെ.സി.എ), എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍, ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍, പാപ്വര്‍ത്ത് (ഐ.സി.എ), വാട്ട്ഫോർഡ് (കെ.സി.എഫ്), ബെഡ്ഫോർഡ് മാര്‍സ്റ്റണ്‍ കേരളാ അസോസിയേഷന്‍, സൗത്തെന്റ് ഓണ്‍ സീ (എസ്.എം.എ), ബെഡ്ഫോർഡ് മലയാളി അസോസിയേഷന്‍, ലൂട്ടണ്‍ കേരളൈറ്റ്സ്, ഹണ്ടിങ്ടണ്‍ മലയാളി കമ്യൂണിറ്റി, കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി, നോര്‍വിച്ച് മലയാളി അസോസിയേഷന്‍, ഹാര്‍ലോ മലയാളി അസോസിയേഷന്‍

മിഡ്ലാന്റ്സ്

കൊവന്‍ട്രി (സി.കെ.സി), ബര്‍മ്മിങ്ഹാം (ബി.സി.എം.സി), ലെസ്റ്റര്‍ (എല്‍.കെ.സി), റെഡ്ഡിച്ച് (കെ.സി.എ), കെറ്ററിങ് മലയാളി അസോസിയേഷന്‍, എര്‍ഡിങ്ടണ്‍ മലയാളി അസോസിയേഷന്‍, വാള്‍സാള്‍ (മൈക്ക), നൈനീറ്റണ്‍ (കേരളാ ക്ലബ്), കേരളാ കമ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് (എസ്.എം.എ), വൂസ്റ്റെര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, നോട്ടിങ്ഹാം (എന്‍.എം.സി.എ), നോര്‍ത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍, വെന്‍സ്ഫീല്‍ഡ് അസോസിയേഷന്‍ ഫോർ മലയാളീസ്, ബര്‍മ്മിങ്ഹാം കേരള വേദി, സ്റ്റഫോര്‍ഡ് കേരളാ അസോസിയേഷന്‍, സട്ടൻ മലയാളി അസോസിയേഷൻ, സട്ടണ്‍ കോള്‍ഡ് ഫീല്‍ഡ്, വാര്‍വിക് (വാല്‍മ), ഹെറിഫോഡ് മലയാളി അസോസിയേഷന്‍.

നോര്‍ത്ത് വെസ്റ്റ്

മാഞ്ചസ്റ്റര്‍ (എം.എം.സി.എ, എം.എം.എ, നോര്‍മ്മ), ലിവര്‍പൂള്‍ (ലിമ, ലിംക), ഓള്‍ഡ്ഹാം മലയാളി അസോസിയേഷന്‍, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍, ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍, പ്രസ്റ്റണ്‍ (എഫ്.ഒ.പി, എം.എ.പി), വാറിങ്ടണ്‍ മലയാളി അസോസിയേഷന്‍, വിഗന്‍ മലയാളി അസോസിയേഷന്‍, റോച്ച്ഡേല്‍ (റിമാ), മലയാളി അസോസിയേഷന്‍, സ്റ്റോക്ക് പോർട്ട്

യോര്‍ക്ക്ഷെയര്‍

ഷെഫീല്‍ഡ് (എസ്.കെ.സി.എ), വൈമ (വെയ്ക്ഫീല്‍ഡ്), ലീഡ്സ് (ലീമ), യോര്‍ക്ക് മലയാളി അസോസിയേഷന്‍, ബ്രാഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍, കീത്ത്ലി മലയാളി അസോസിയേഷന്‍, റോതര്‍ഹാം (കെ.സി.എ), ഹള്‍ (ഇ.വൈ.സി.ഒ), സ്കന്ദോര്‍പ് മലയാളി അസോസിയേഷന്‍

നോര്‍ത്ത് ഈസ്റ്റ്

ന്യൂകാസില്‍ (മാന്‍), സണ്ടര്‍ലാന്റ് (മാസ്, ഐ.സി.എ),

സ്ക്കോട്ട്ലാണ്ട്

ഗ്ലോസ്ക്കോ (എസ്. എം.എ)

നോര്‍ത്തേണ്‍ അയര്‍ലണ്ട്

ബെല്‍ഫാസ്റ്റ് (ഓമ്നി), ബാംഗര്‍ മലയാളി അസോസിയേഷന്‍, ലിസ്ബണ്‍ മലയാളി അസോസിയേഷന്‍

വെയില്‍സ്

കാര്‍ഡിഫ് (സി.എം.എ), സ്വാന്‍സീ മലയാളി അസോസിയേഷന്‍, വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍, അബര്‍സ്വിത് മലയാളി അസോസിയേഷന്‍

ഈസ്റ്റ്ഹാം ഉള്‍പ്പെടെയുള്ള ഈസ്റ്റ് ലണ്ടന്‍ ഏരിയയില്‍ ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ എം.എ.യു.കെയുമായി സഹകരിച്ചാവും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യുക്മയില്‍ അംഗങ്ങളല്ലാത്ത സംഘടനകളെയും ഈ അവസരത്തില്‍ വോണ്ടണ്ടിയര്‍ ടീമുകള്‍ രൂപീകരിച്ച് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനായി ലക്ഷ്യമിടുന്നുണ്ടെന്ന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ അറിയിച്ചു. നിലവില്‍ യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമാവുമിത്. ഇതിനായി ദേശീയ പ്രസിഡന്റിനെയോ ജനറല്‍ സെക്രട്ടറിയെയോ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

മനോജ്കുമാര്‍ പിള്ള: 07960357679

അലക്സ് വര്‍ഗ്ഗീസ്: 07985641921

യുക്മ അംഗ അസോസിയേഷനായ റെഡ്ഹില്‍ മാര്‍സിന്റെ അഭ്യര്‍ത്ഥന പ്രകാരം നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ സിന്റോ ജോര്‍ജിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി യുക്മ അംഗ അസോസിയേഷനുകളോട് നടത്തിയ അഭ്യര്‍ത്ഥന അനുസരിച്ച് വളരെ നല്ലൊരു പ്രതികരണമാണ് ലഭിച്ചതെന്ന് മാര്‍സ് റെഡ്ഹില്‍ നേതൃത്വം അറിയിച്ചു. ഈ അവസരത്തില്‍ സഹായിക്കുന്നതിനായി സന്മനസ്സ് കാട്ടിയ ഏവരോടും യുക്മ ദേശീയ നേതൃത്വത്തിന്റെ പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.