സ്വന്തം ലേഖകൻ: വര്‍ഷങ്ങളായി മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍. അക്കാര്യത്തില്‍ അടുത്ത കാലത്തൊന്നും അദ്ദേഹത്തെ തോല്‍പിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുെന്ന് തോന്നുന്നില്ല.
പക്ഷേ, വിപണിയിലെ തിരിച്ചടികള്‍ അംബാനിയേയും കടപുഴക്കി താഴെ വീഴ്ത്തിയിരുന്നു. അങ്ങനെ വര്‍ഷങ്ങളായി സ്വന്തമാക്കി വച്ചിരുന്നു ഏഷ്യയിലെ സര്‍വ്വസമ്പന്നന്‍ എന്ന സ്ഥാനം അദ്ദേഹത്തിന് നഷ്ടമായി. ആലിബാബ ഗ്രൂപ്പിന്റെ ജാക്ക് മാ ആ സ്ഥാനത്ത് എത്തുകയും ചെയ്തു.
എന്നാലിപ്പോള്‍ മുകേഷ് അംബാനി തന്റെ സമ്പന്ന പദവി തിരികെ പിടിച്ചിരിക്കുകയാണ്. അംബാനിയുടെ ആസ്തിമൂല്യം കഴിഞ്ഞ ബുധാഴ്ച ഒറ്റയടിക്ക് 470 കോടി ഡോളര്‍ ആണ് വര്‍ദ്ധിച്ചത്. ഇതോടെ മൊത്തം ആസ്തി 4,920 കോടി ഡോളര്‍ ആയി ഉയര്‍ന്നു. കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടുപോയിരുന്ന മുകേഷ് അംബാനിയെ സഹായിച്ചത് ഫേസ്ബുക്കുമായുള്ള ഇടപാടാണ്.
ഫേസ്ബുക്ക്, റിലയന്‍സ് ജിയോയില്‍ നടത്തിയ നിക്ഷേപം ആണ് മുകേഷ് അംബാനിയ്ക്ക് രക്ഷയായത്. 570 കോടി ഡോളര്‍ ആണ് ഫേസ്ബുക്ക് നിക്ഷേപിക്കുന്നത്. ജിയോയുടെ 9.99 ശതമാനം ഓഹരികളും ഫേസ്ബുക്ക് സ്വന്തമാക്കുകയാണ്. ഇത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യവും ഉയര്‍ത്തി.
2020 മുകേഷ് അംബാനിയ്ക്ക് അത്ര നല്ല വര്‍ഷം അല്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. കൊവിഡ് വ്യാപനം ഫെബ്രുവരിയോടെ തന്നെ റിലയന്‍സിന്റെ നട്ടെല്ലൊടിച്ച് തുടങ്ങിയിരുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ റിലയന്‍സ് നേരിട്ടത് ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ വീഴ്ച ആയിരുന്നു.
മാര്‍ച്ച് രണ്ടാം വാരത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം മുകേഷ് അംബാനിയ്ക്ക് നഷ്ടപ്പെട്ടത്. ഓഹരി വിപണിയിലെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ തന്നെയായിരുന്നു ഇതിന് കാരണം. ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ്ങിന്റെ ജാക്ക് മാ ആയിരുന്നു കഴിഞ്ഞ തവണ മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആയത്. എന്നാല്‍ ഇത്തവണ ജാക്ക് മായെ മുകേഷ് പിന്തള്ളിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് ഡാക്ക് മായുടെ കമ്പനിയ്ക്ക് 100 കോടി ഡോളര്‍ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല