സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കുള്ള അവശ്യമരുന്നുകള്‍ എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികള്‍ക്ക് മരുന്ന് എത്തിക്കാന്‍ തയ്യാറാണെന്ന് ഡി.എച്ച്.എല്‍ കൊറിയര്‍ സര്‍വീസ് കമ്പനി നോര്‍ക്ക റൂട്ട്സിനെ അറിയിച്ചതായും ഇവര്‍ ഡോര്‍ ടു ഡെലിവറിയായി മരുന്നുകള്‍ എത്തിച്ചുനല്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചാല്‍ പാക്കിങ് ഉള്‍പ്പെടെ കമ്പനി നിര്‍വഹിച്ച് ഡോര്‍ ഡെലിവറിയായി എത്തിച്ചുനല്‍കും. റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ രണ്ട് ദിവസത്തിനകം ഓഫീസുകള്‍ തുറക്കാമെന്നും ഡി.എച്ച്.എല്‍. അറിയിച്ചു.
നോമ്പ് കാലമായതിനാൽ ഹോട്ടലുകളിൽ ഫുഡ് ഡെലിവറി രാത്രി പത്ത് മണിവരെ നീട്ടിയതായും മുഖ്യമന്ത്രിഅറിയിച്ചു.. സംസ്ഥാനത്തുടനീളം ആരോഗ്യപ്രവർത്തകർ, പൊലീസ്, ഹോം ഡെലിവറി, സന്നദ്ധ പ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നിവരിൽ റാൻഡമായി ആന്റി ബോഡി ടെസ്റ്റ് നടത്തും. 12500 ഖാദി തൊഴിലാളികൾക്ക് 14 കോടി രൂപ അനുവദിച്ചതായും പിണറായി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല