1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2011


വിചിത്രമായിരിക്കുന്നു അല്ലേ? സാധാരണ പട്ടി മനുഷ്യനെ കടിച്ചാലല്ല, മനുഷ്യന്‍ പട്ടിയെ കടിച്ചാലാണ് വാര്‍ത്ത എന്നു പറയാറുണ്ട്. മനുഷ്യന്‍ പാമ്പിനെ കടിച്ചാലോ? വാര്‍ത്ത മാത്രമല്ല, കേസുമാകും. അമേരിക്കയില്‍ കാലിഫോര്‍ണിയയിലാണു സംഭവം. കടിയേറ്റ പെരുമ്പാമ്പ് ആസ്പത്രിയിലാണ്, കടിച്ച മനുഷ്യന്‍ ജയിലിലും. സാക്രമെന്‍േറാ സിറ്റിയിലെ ഡേവിഡ് സെങ്ക് എന്ന 54 കാരനാണ് അദ്ദേഹം ഓമനിച്ചുവളര്‍ത്തിയ പെരുമ്പാമ്പിനെ കടിച്ചു പരിക്കേല്‍പ്പിച്ചതിന് അറസ്റ്റിലായത്.

വീട്ടില്‍ കശപിശ നടക്കുന്നുണ്ടെന്നറിഞ്ഞ് എത്തിയതായിരുന്നു പോലീസ്. അപ്പോഴാണ് മദ്യലഹരിയിലായിരുന്ന ഡേവിഡിനെയും മുറിവേറ്റു കിടക്കുന്ന പെരുമ്പാമ്പിനെയും കണ്ടത്. ഡേവിഡ് പാമ്പിനെ രണ്ടുതവണ കടിക്കുന്നതു കണ്ടതായി ദൃക്‌സാക്ഷികള്‍ പോലീസിനോടു പറഞ്ഞു. ഓമനമൃഗത്തെ മുറിവേല്‍പ്പിച്ചെന്ന കുറ്റംചുമത്തി ഡേവിഡിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.

ആസ്പത്രിയിലെത്തിച്ച പെരുമ്പാമ്പിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. രണ്ടു വാരിയെല്ലുകള്‍ പൊട്ടിപ്പോയെങ്കിലും പാമ്പ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഉടമകളാരും എത്താതുകാരണം അതിനെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. പാമ്പിനെ കടിച്ചതൊന്നും ഓര്‍മയില്ലെന്നാണ് ഡേവിഡ് പറയുന്നത്. മദ്യപിച്ചാല്‍ താനങ്ങനെയാണെന്നും ചെയ്യുന്നതൊന്നും ഓര്‍മയുണ്ടാകില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.