90കാരിയായ വീട്ടുടമയെ സഹായിച്ച കെയററെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വാഡനിലെ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന അമ്പതുകാരിയായ ഹൗസിംഗ് ഓഫീസര്‍ സൂ ആംഗേ്‌ളാഡിനെ ആണ് വൃദ്ധയെ സഹായിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കിയത്. സട്ടോണ്‍ ഹൗസിംഗ് പാര്‍ട്ണര്‍ഷിപ്പ് എന്ന ഏജന്‍സിയിലെ ജീവനക്കാരിയായിരുന്നു ഈ മുന്‍ നഴ്‌സ്.
വൃദ്ധസദനത്തിലെ ഒരു സ്ത്രീ കസേരയില്‍ നിന്ന് അനങ്ങാന്‍ വയ്യാതെ അവിടെയിരുന്ന് മൂത്രമൊഴിക്കുകയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ ഇവരെ ടോയ്‌ലെറ്റില്‍ പോകാന്‍ സഹായിക്കുകയും വൃത്തിയാക്കുകയും മാത്രമാണ് സൂ ചെയ്തത്. എന്നാല്‍ ഇവര്‍ ചെയ്തത് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് ഏജന്‍സി ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ഒരു പരിചയ സമ്പന്നയായ നഴ്‌സ് എത്തുന്നതു വരെ സൂ കാത്തിരിക്കണമായിരുന്നെന്നാണ് ഏജന്‍സിയുടെ വാദം.
സുഖമില്ലാതെ കിടന്ന ഒരു സ്ത്രീയെ സഹായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും താനും പരിചയസമ്പന്നയായ നഴ്‌സ് ആണെന്നും സൂ വാദിച്ചു. എന്നാല്‍ സൂവിന്റെ ഈ വാദങ്ങളെല്ലാം ഏജന്‍സി തള്ളി. അകാരണമായ പിരിച്ചുവിടലിനെതിരെ സൂ അധികൃതരെ സമീപിച്ചെങ്കിലും അവരും സൂവിന്റെ വാദം കേള്‍ക്കാന്‍ തയ്യാറായില്ല.
മണിക്കൂറുകളോളം അനങ്ങാന്‍ വയ്യാതെയിരിക്കുകയായിരുന്നു താനെന്നും സൂ മാത്രമാണ് തന്നെ സഹായിക്കാനെത്തിയതെന്നും വൃദ്ധ അറിയിച്ചിട്ടുണ്ട്. “നിങ്ങളൊരു മാലാഖയാണ്” എന്നാണ് പോകുന്നതിന് മുമ്പ് വൃദ്ധ സൂവിന്റെ കൈകളില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞത്. രണ്ട് മക്കളുടെ മാതാവു കൂടിയായ സൂ, വാര്‍ഡന്‍ ജോലിയില്‍ നിന്നാണ് ഈ ഏജന്‍സിയിലെത്തിയത്. എന്നാല്‍ തങ്ങള്‍ക്ക് വ്യക്തമായ നയങ്ങളും രീതികളുമുണ്ടെന്നും സൂ അത് ലംഘിച്ചുവെന്നുമാണ് ഏജന്‍സിയുടെ ഒരു വക്താവ് അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല