മകളെ കൊന്നയാള്‍ക്ക് ജീവപര്യന്തത്തിന് പകരം വധശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യവുമായി മാതാവ് രംഗത്ത്. ജോഷ്വാ ഡേവിസ് എന്ന പതിനാറുകാരനെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന ആവശ്യവുമായാണ് സോണിയ ഓട്ട്‌ലി എന്ന അമ്മ രംഗത്ത് വന്നിരിക്കുന്നത്.
സോണിയയുടെ മകളും ജോഷ്വയുടെ കാമുകിയുമായ റെബേക്ക അയില്‍വാര്‍ഡിനെ ഇയാള്‍ കല്ലുകൊണ്ട് ഇടിച്ചു കൊല്ലുകയായിരുന്നു. കുറഞ്ഞത് 14 വര്‍ഷം വരുന്ന ജീവപര്യന്തമാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്. എന്നാല്‍ ഈ ശിക്ഷ വളരെ ചെറുതാണെന്നും ജോഷ്വ തങ്ങളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കിയ കുട്ടിപിശാചാണെന്നും സോണിയ പറയുന്നു. കൂടാതെ ഒരു കൊച്ചുകുട്ടിയില്‍ നിന്നും മുതിര്‍ന്ന സ്ത്രീയിലേക്കുള്ള തങ്ങളുടെ മകളുടെ വളര്‍ച്ച ഇല്ലാതാക്കിയ ജോഷ്വയ്ക്ക് മാപ്പു നല്‍കില്ലെന്നും ഇയാള്‍ ഒരു രീതിയിലുള്ള ശിക്ഷയിളവും അര്‍ഹിക്കുന്നില്ലെന്നും സോണിയ ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിലൂടെ ജോഷ്വ തന്റെ മനുഷ്യാവകാശം ഇല്ലാതാക്കി എന്നും അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞവര്‍ഷം സൗത്ത് വെയ്ല്‍സിലെ അബര്‍ കെന്‍ഫിഗില്‍ വച്ചാണ് ജോഷ്വ പതിനഞ്ചുകാരിയായ റെബേക്കയെ കൊല ചെയ്തത്. ഇവിടെ ജോഷ്വായുടെ വീടിനടുത്തുള്ള കാട്ടില്‍ വച്ച് ഇയാള്‍ അവരുടെ കഴുത്ത് ഞെരിക്കുകയും തലയില്‍ കല്ല് വച്ചിടിക്കുകയുമായിരുന്നു. കോടതി പോലും ഇയാളെ മാനസിക രോഗി എന്നായിരുന്നു വിളിച്ചത്. റെബേക്കയെ കൊല്ലുമെന്ന് ജോഷ്വ തന്റെ സുഹൃത്തുക്കളോട് വീമ്പു പറഞ്ഞിരുന്നു. എന്നാല്‍ അയാള്‍ വെറുതെ പറയുന്നതാണെന്ന് കരുതി അങ്ങനെ ചെയ്താല്‍ പ്രഭാത ഭക്ഷണം വാങ്ങി നല്‍കാമെന്ന് പന്തയം വച്ചു.
കൂട്ടുകാര്‍ ജോഷ്വയ്‌ക്കെതിരെ സ്വാന്‍ സീ ക്രൗണ്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. വിധി പ്രഖ്യാപന ദിവസമായ ഇന്നലെയും ഇയാള്‍ കോടതിയില്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. ഒരു വര്‍ഷമായി ജോഷ്വ തടവില്‍ ആയിരുന്നു എന്നതിനാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതി. അതിനാല്‍ 29ാം വയസില്‍ ഇയാളുടെ ശിക്ഷ പൂര്‍ത്തിയാകും. ആ പ്രായത്തില്‍ ഇയാള്‍ പുറത്തിറങ്ങുന്നത് അപകടമാണെന്നും ഇത് മറ്റു പല കൊലപാതകങ്ങള്‍ക്കും കാരണമായേക്കുമെന്നും സോണിയ കോടതിയെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ വധശിക്ഷ വിധിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബ്രിട്ടനില്‍ വധശിക്ഷ നിരോധിച്ചിരിക്കുന്നതാണ്. അതിനാല്‍ വധശിക്ഷ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥയ്ക്ക് പരാതി അയക്കാനിരിക്കുകയാണ് സോണിയ.
സോണിയയ്‌ക്കൊപ്പം റെബേക്കയുടെ അനുജത്തിയായ ജെസീക്കയും അനുജന്‍ ജാക്കും കോടതിയില്‍ എത്തിയിരുന്നു. ഇവരുടെയും മൊഴികള്‍ കോടതി സ്വീകരിച്ചു. ജോഷ്വ തനിക്ക് മൂത്ത സഹോദരനെ പോലെയായിരുന്നെന്ന് ജാക്ക് അറിയിച്ചു. എന്നാല്‍ തടലയോട്ടികളുടെ ചിത്രം പതിവായി വരയ്ക്കുന്ന ഒരു പിശാചാണ് അയാളെന്നാണ് ജെസീക്ക പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല