മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ലബിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ പത്തിന് ശനിയാഴ്ച നടക്കും. വിതിങ്ങ്ടണിലെ ഗാന്ധി ഹാളില്‍ രാവിലെ 10 മുതല്‍ രാത്രി 7 വരെയാണ് പരിപാടികള്‍. തഥവസരത്തില്‍ ക്ലബിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമാകും. ക്ലബിലെ മുഴുവന്‍ അംഗങ്ങളെയും ഓണാഘോഷ പരിപാടിയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നതായി ടോണി കുര്യന് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല