സാബു ചുണ്ടക്കാട്ടില്‍
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ വര്‍ണാഭമായി. എക്കില്സിലെ ലിങ്ക് പ്രോജക്റ്റ് സെന്ററില്‍ നടന്ന പരിപാടികളില്‍ നൂറ് കണക്കിനാളുകള്‍ പങ്കാളികളായി. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മാവേലിക്ക് സ്വീകരണം നല്‍കിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. ജിസിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ട്രീസാ ജയിംസിനെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്നു അത്തപൂക്കളവും തിരുവാതിരയും വള്ളംകളിയും സ്റ്റേജില്‍ അരങ്ങേറി. 21 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ ഏവരും ആസ്വദിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല