1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2011

ആകര്‍ഷകത്വമുള്ള ആളുകള്‍ കൂടുതല്‍ വിജയിക്കുന്നുവെന്നത് ഇന്ന് ഒരു കറുത്ത സത്യമായിരിക്കുന്നു. ജോലിക്കും മറ്റും വിദ്യാഭ്യാസ യോഗ്യതയേക്കാളും കഴിവിനേക്കാളും അപ്പുറം സൗന്ദര്യവും ആത്മവിശ്വാസം നിഴലിക്കുന്നതുമായ മുഖമുള്ളവരെയാണ് ഇന്ന് പരിഗണിക്കുന്നതെന്നത് ഈ വിശ്വാസത്തെ കൂടുതല്‍ ദൃഢപ്പെടുത്തുന്നു.

എന്നാല്‍ ഇത് ആധുനിക ലോകത്തെ വിഭാഗീയതാണെന്ന വാദം ശക്തമായിരിക്കുകയാണ്. ഇത് പുതിയ നിയമ ചര്‍ച്ചകള്‍ക്കും കാരണമായേക്കുമെന്ന വിശ്വാസത്തിലാണ് നല്ല “ലുക്ക്” ഇല്ലാത്തതിന്റെ പേരില്‍ അവസരങ്ങള്‍ കിട്ടാതെ പോയവര്‍. ലുക്കിസം എന്നാണ് ഇതിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്. ലുക്കിസം റേസിസത്തിന്റെ പുതിയ രൂപമാണെന്നും അതിനാല്‍ അതിനെ പരിഷ്‌കൃത ലോകം ഉപേക്ഷിക്കണമെന്നുമാണ് ചര്‍ച്ച നടക്കുന്നത്. ബ്രിട്ടനിലും അമേരിക്കയിലും നിരവധി കേസുകള്‍ ഇതിനെതിരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു.

കാണാന്‍ സൗന്ദര്യമില്ലാത്തതും റേസിസവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും അതിനാല്‍ ആകര്‍ഷകത്വമില്ലാത്തവര്‍ക്ക് നിയമ പരിരക്ഷ നല്‍കണമെന്നും പ്രശ്‌സത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡാനിയല്‍ ഹെമര്‍മെഷ് ആവശ്യപ്പെട്ടു. ആകര്‍ഷകത്വമുള്ളവര്‍ക്ക് നല്ല ജോലിയും കൂടാതെ ശമ്പളക്കൂടുതലും എന്തിന് നല്ല വരുമാനമുള്ള പങ്കാളികളെയും പോലും കിട്ടുമെന്ന് അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് വ്യക്തമാക്കുന്നു. വസ്തുവകകള്‍ പണയം വയ്ക്കുമ്പോള്‍ പോലും ഇത്തരക്കാര്‍ക്ക് കൂടുതല്‍ തുക കിട്ടുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

വികലാംഗരായവരും സൗന്ദര്യമില്ലാത്തവരും ഒരേപോലുള്ള അവഗണനയാണ് അനുഭവിക്കുന്നതെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ വികലാംഗരായവര്‍ക്ക് നല്‍കുന്ന പരിരക്ഷ സൗന്ദര്യമില്ലാത്തവര്‍ക്ക് നല്‍കുക എന്നത് പ്രായോഗികമല്ലെന്നും ഇവര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇവര്‍ക്കും പരിഗണന ലഭിക്കാനായി നിലവിലുള്ള സമത്വ നിയമം പരിഷ്‌കരിക്കണമെന്നാണ് ഈക്വല്‍ ജസ്റ്റിസ് പ്രവര്‍ത്തകന്‍ ലോറന്‍സ് ഡേവിസ് ആവശ്യപ്പെടുന്നത്.

സുന്ദരരായ വ്യക്തികള്‍ക്ക് സൗന്ദര്യമില്ലാത്തവരെക്കാള്‍ വളരെക്കുറച്ച് തടസങ്ങള്‍ മാത്രമാണ് ജോലി സ്ഥലത്തെ വളര്‍ച്ചയ്ക്ക് നേരിടേണ്ടി വരുന്നതെന്ന് ഇദ്ദേഹം പറയുന്നു. ആകര്‍ഷകത്വം പ്രാദേശിക വിഭാഗീയത്ക്കും കാരണമാകുമെന്നാണ് ചിലരുടെ കണ്ടെത്തല്‍. ഓരോ രാജ്യത്തിനുമനുസരിച്ച് ആളുകളുടെ രൂപത്തിലുണ്ടാകുന്ന മാറ്റമാണ് അവര്‍ ഇതിന് തെളിവായി നിരത്തുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.