2010-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സച്ചിദാനന്ദനും സി.രാധാകൃഷ്ണനും വിശിഷ്ടാഗത്വത്തിന് അര്‍ഹരായി. അമ്പതിനായിരം രൂപയും ഒരു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പി.വല്‍സലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗത്തിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം(30,000 രൂപ) നേടിയവര്‍: ഒാംചേരി. എന്‍.എന്‍.പിള്ള, എസ്. രമേശന് നായര്‍, പ്രഫ.കെ. ഗോപാലകൃഷ്ണന്, മലയത്ത് അപ്പുണ്ണി, സാറാ തോമസ്, ജോസഫ് മറ്റം
അക്കാദമി അവാര്‍ഡുകള്‍(25,000 രൂപ) നേടിയവര്‍:.നോവല്‍-: ബര്‍സ(ഖദീജ മുംതാസ്), കവിത-: കവിത(മുല്ലനേഴി), നാടകം-: മരം പെയ്യുന്നു(എ.ശാന്തകുമാര്‍), ചെറുകഥ: -പരസ്യ ശരീരം(ഇ.പി.ശ്രീകുമാര്‍), സാഹിത്യ വിമര്‍ശനം: -മലയാള നോവല്‍ ഇന്നും ഇന്നലെയും(എം.ആര്. ചന്ദ്രശേഖര്‍), വൈജ്ഞാനിക വിമര്‍ശനം-: കുഞ്ഞുകണങ്ങള്‍ക്ക് വസന്തം(പ്രഫ.ടി. പ്രദീപ്), ജീവചരിത്രം/ ആത്മകഥ- അനുഭവങ്ങള്‍ : അനുഭാവങ്ങള്‍(ഡോ.പി. ആര്. വാര്യര്‍), യാത്രാ വിതരണം-: മരുഭൂമിയുടെ ആത്മകഥ(മുസഫര്‍ അഹമ്മദ്), വിവര്‍ത്തനം: -ആടിന്റെ വിരുന്ന്(ആശാലത), ബാലസാഹിത്യം: നടന്നു തീരാത്ത വഴികള്‍(സുമംഗല), ഹാസ്യ സാഹിത്യം: -ശ്രീഭൂത വിലാസം നായര്‍ ഹോട്ടല്‍(സി.ആര്. ഓമനക്കുട്ടന്)
എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍: ഐ.സി.ചാക്കോ അവാര്‍ഡ്(ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം) -അദ്ധ്വാനം,ഭാഷ,വിമോചനം/പി.ശ്രീകുമാര്‍, സി.ബി.കുമാര്‍ അവാര്‍ഡ്(ഉപന്യാസം)- ഒരുമതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകള്‍ /ഹമീദ് ചേന്ദമംഗലൂര്‍, കെ.ആര്.നമ്പൂതിരി അവാര്‍ഡ് ( വൈദികസാഹിത്യം) – യജുര്വേദസമീക്ഷ/ഡോ. പി.വി.രാമന്‍കുട്ടി, കനകശ്രീ അവാര്‍ഡ്(കവിത) – നിഴല്‍പ്പുര/സൂര്യ ബിനോയ്, ഗീതാ ഹിരണ്യന് അവാര്‍ഡ്(ചെറുകഥാ സമാഹാരം) – സ്വര്‍ണ്ണമഹല്‍ /സുസ്മേഷ് ചന്ദ്രോത്ത്, ജി.എന്‍.പിള്ള അവാര്‍ഡ്(വൈജ്ഞാനിക സാഹിത്യം) ആപേക്ഷികതയുടെ 100 വര്‍ഷം/കെ.ബാബുജോസഫ്, കുറ്റിപ്പുഴ അവാര്‍ഡ് ( സാഹിത്യ വിമര്‍ശനം) കക്കാട് കവിയും കവിതയും/ഡോ.എന്‍.എം.നമ്പൂതിരി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല