1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2020

സ്വന്തം ലേഖകൻ: തീവ്ര ന്യൂനമര്‍ദ്ദം അറബിക്കടലില്‍ നിസര്‍ഗ ചുഴലിക്കാറ്റായി മാറി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാളെ വൈകുന്നേരത്തോടെ നിസര്‍ഗ വടക്കന്‍ മഹാരാഷ്ട്രയുടെ തീരം തൊടും. ഗോവയ്ക്കും മുംബൈയ്ക്കും ഇടയില്‍ കടലിലായിരുന്നു ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ 120 കിലോ മീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

കേരള തീരത്തും കടല്‍ക്ഷോഭം രൂക്ഷമാണ്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര ഗുജറാത്ത് എന്നിവിടങ്ങൡലേക്ക് വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പേര് നല്‍കിയ നിസര്‍ഗ ചുഴലിക്കാറ്റ് ഈ വര്‍ഷത്തെ രണ്ടാമത്തേയും അറബിക്കടലിലെ ആദ്യത്തേയും ചുഴലിക്കാറ്റാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.