സ്വന്തം ലേഖകൻ: ന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം സൗദിയിൽ നിന്നുള്ള വിമാനങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യയിലേക്ക് 20 വിമാനങ്ങൾ സർവിസ് നടത്തും. ഇതിൽ 11ഉം കേരളത്തിലെ വിവിധ സെക്ടറുകളിലേക്ക്.
ജൂൺ 10 മുതൽ 16 വരെയുള്ള പട്ടിക പ്രകാരം റിയാദ്, ദമാം എന്നിവിടങ്ങളിൽ നിന്നു കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കും സർവീസുണ്ട്. ജിദ്ദയിൽ നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവിസുകൾ വീതവും.
വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം ഇതുവരെ സൗദിയിൽ നിന്നും 19 വിമാനങ്ങളിലായി ഏകദേശം 3000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
പുതിയ സർവീസുകൾ
ജൂൺ 10
റിയാദ്–കോഴിക്കോട്–മുംബൈ
ദമാം–കണ്ണൂർ–മുംബൈ
ജിദ്ദ–കൊച്ചി–മുംബൈ
റിയാദ്-ഡൽഹി
ജൂൺ 11
റിയാദ്–കണ്ണൂർ–മുംബൈ
ദമാം–കൊച്ചി–മുംബൈ
ജിദ്ദ–കോഴിക്കോട്–ബംഗലുരു
ജൂൺ 12
ജിദ്ദ–തിരുവനന്തപുരം–മുംബൈ
ദമാം–ബംഗലുരു
റിയാദ്-ഹൈദരാബാദ്
ജൂൺ 13
റിയാദ്–തിരുവനന്തപുരം–മുംബൈ
ദമാം–കോഴിക്കോട്–ഹൈദരാബാദ്
ജിദ്ദ-ബംഗലുരു
ജൂൺ 14
റിയാദ്–കൊച്ചി–മുംബൈ
ദമാം-ഡൽഹി
ജിദ്ദ-ഹൈദരാബാദ്
ജൂൺ 15
ദമാം–തിരുവനന്തപുരം–മുംബൈ
റിയാദ്-ബംഗലുരു
ജിദ്ദ-ഡൽഹി
ജൂൺ 16
ദമാം-ഹൈദരാബാദ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല