ആരാധന തലയ്‌ക്കു പിടിച്ചാല്‍ എന്തും ചെയ്യുമെന്നു തെളിയിച്ചിരിക്കുകയാണ് ബ്രിട്ടീഷുകാരനായ സ്‌റ്റീവ് ഹൈഡ്. കാരണം, കപ്പല്‍ ദുരന്തങ്ങളുടെയെല്ലാം പ്രതീകമായ ടൈറ്റാനിക്ക് കപ്പല്‍ മുങ്ങുന്നത് പുറത്ത് മുഴുവനായി പച്ചകുത്തിയിരിക്കുകയാണ് സ്‌റ്റീവ്. ടൈറ്റാനിക്ക് കപ്പലിനോടുള്ള കടുത്ത ആരാധനയാണ് സ്‌റ്റീവിനെക്കൊണ്ട് മുതുകത്ത് പച്ചകുത്തിപ്പിച്ചത്. അഞ്ചു വര്‍ഷമെടുത്തു ടൈറ്റാനിക്ക് ദുരന്തം മുഴുവനും പച്ചകുത്താന്‍.
മൂവായിരത്തിലേറെ പൌണ്ടാണ് (രണ്ടു ലക്ഷത്തിലേറെ രൂപ) ഇതിനായി സ്‌റ്റീവ് ചെലവഴിച്ചത്. 40 മണിക്കൂറാണ് ഈ ചിത്രം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി സ്‌റ്റീവ് വേദന സഹിച്ചത്. പിക്‌സ് മാര്‍കിന്‍ എന്ന പച്ചകുത്ത് കലാകാരനാണ് അഞ്ചു വര്‍ഷം കൊണ്ട് സ്‌റ്റീവിന്റെ മുതുകത്ത് പച്ചകുത്തിയത്.
1912-ഏപ്രിലിലാണ് അക്കാലത്തെ ലോകത്തെ ഏറ്റവും വലിയ കപ്പലായ ടൈറ്റാനിക്ക് ആദ്യ യാത്രയില്‍ തന്നെ സമുദ്രത്തില്‍ മുങ്ങിത്താണത്. കൂറ്റന്‍ ഐസ് കട്ടയില്‍ ഇടിച്ചായിരുന്നു അപകടം. ദുരന്തത്തിന്റെ നൂറാം വര്‍ഷമായ 2012ല്‍ ശരീരത്തിലെ പച്ചകുത്ത് പൂര്‍ത്തിയാക്കാനായിരുന്നു അമ്പത്തൊന്നുകാരനായ സ്‌റ്റീവ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അല്‌പം നേരത്തെ ഇത് പൂര്‍ത്തിയാവുകയായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല