1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2011

ബ്രിട്ടണ്‍ രണ്ടാമതും ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായേക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനിടയില്‍ ജോലി ഇല്ലാതാകുക, ശമ്പളം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ നടക്കുന്നുമുണ്ട്. എന്നാല്‍ ഇതിനെല്ലാമുപരി വീടു വാങ്ങുന്നവര്‍ക്കിട്ട് ബാങ്കുകള്‍ കൊടുക്കുന്ന പണിയാണ് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്. മോര്‍ട്ട്ഗേജിനെ സംബന്ധിച്ച് ശരിയായി വെളിപ്പെടുത്താതെ ചെയ്യുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ആശങ്ക ഉണര്‍ത്തുന്നത്. മോര്‍ട്ട്ഗേജ് ഇല്ലാത്ത ഒറ്റയാളെയെങ്കിലും യു കെയില്‍ കാണണമെങ്കില്‍ മഷിയിട്ടു നോക്കേണ്ടി വരും.അങ്ങനെയുള്ള മോര്‍ട്ട്ഗേജില്‍ പതിയിരിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

മോര്‍ട്ട്ഗേജ് അറേന്‍ഞ്ച്മെന്റ് ഫീസ്

ഒന്നുകില്‍ ഉയര്‍ന്ന പലിശ നിരക്ക്,അല്ലെങ്കില്‍ ഫീസ്‌ ഇതില്ലാതെ മോര്‍ട്ട്പഗേജ് കിട്ടില്ല. എന്നാല്‍ ഫീസ് ഈടാക്കുന്ന രീതിയാണ് പ്രശ്നമുണ്ടാക്കുന്നത്. കുറഞ്ഞ കടത്തിനും വന്‍തുകയാണ് ഫീസായി വാങ്ങുന്നത്. ശരാശരി മോര്‍ട്ട്ഗേജ് ഫീസ് 1,000 പൌണ്ടാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് കേള്‍ക്കുമ്പോഴാണ് എത്ര തുകയാണ്‌ ഫീസ് ഇനത്തില്‍ കമ്പനികള്‍ കൈക്കലാക്കുന്നത് എന്ന് തിരിച്ചറിയാന്‍ പറ്റുന്നത്.ഒരു കാര്യം മനസിലാക്കുക,ഉയര്‍ന്ന മോര്‍ട്ട്ഗേജ് പലിശ നിരക്കിന്റെ മറ്റൊരു രൂപമാണ് ഫീസ്‌

ഉയര്‍ന്ന കടത്തിനുള്ള പ്രത്യേക ഫീസ് (Higher Lending Fee)

കടമെടുക്കാന്‍ പോകുമ്പോള്‍ മനഃപൂര്‍വ്വം കൊള്ളയടിക്കപ്പെടാന്‍ നിന്നുകൊടുക്കാന്‍ പോകുകയാണ് എന്ന ചിന്തയോടെ വേണം പോകാന്‍. കാരണം ഒരു കൊള്ളതന്നെയാണ് അവിടെ നടക്കുന്നത്. ഉയര്‍ന്ന കടങ്ങള്‍ക്ക് വന്‍തുകയാണ് പ്രത്യേക ഫീസ് എന്നു പറഞ്ഞ് ഈടാക്കുന്നത്. കയ്യില്‍ കാശില്ലാത്തതിനാല്‍ ഡെപ്പോസിറ്റ്‌ ഇടാന്‍ സാധിക്കാത്തവര്‍ക്ക് വന്‍തുക പ്രത്യേക ഫീസ് ഇനത്തില്‍ കൊടുക്കേണ്ടിവരും.സാധാരണഗതിയില്‍ ഇത് മോര്‍ട്ട്ഗെജിനോട് കൂട്ടുകയാണ് പതിവ്.ഫലം അടുത്ത ഇരുപതു വര്‍ഷവും ഈ തുകയ്ക്കും പലിശ കൊടുക്കാം.എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ഈ കൊള്ളയ്ക്കു തലവച്ചു കൊടുക്കാതിരിക്കുക.

വിലനിര്‍ണ്ണയം, സര്‍വ്വേ ഫീസ്

വസ്തുവിന്റെ പേരില്‍ കടമെടുക്കുമ്പോള്‍ അതിനുമുമ്പ് തീര്‍ച്ചയായും വിലനിര്‍ണ്ണയമെന്ന കടമ്പ കാണും. വീടിന് നിങ്ങള്‍ ചോദിക്കുന്ന മൂല്യമുണ്ടോയെന്ന് പരിശോധിക്കാതെ ഒരു കാരണവശാലും കടം തരാന്‍ ആരും തയ്യാറാകില്ല. അതുകൊണ്ടുതന്നെ അത് പരിശോധിക്കാന്‍ കടം തരുന്ന ഓഫീസില്‍നിന്ന് ആളുവരുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അങ്ങനെ വരുന്നവര്‍ക്ക് നല്ല തുകയാണ് ഫീസായി നല്‍കേണ്ടിവരുക. കൂടാതെ സര്‍വ്വേ ഫീസ് എന്നൊരു ഫീസും കൂടി നല്‍കേണ്ടിവരും

നിങ്ങളുടെ വസ്തുവിന്മേല്‍ മറ്റൊരാള്‍ക്ക് മോര്‍ട്ട്ഗേജ് എടുക്കണമെങ്കില്‍ ചെറിയൊരു നൂലാമാലയുണ്ട്. അതായത് നിങ്ങളുടെ വസ്തു മറ്റൊരാളുടെ പേരില്‍ മോര്‍ട്ട്ഗേജ് കൊടുക്കാന്‍ വേണ്ടി മാത്രം എഴുതിവെയ്ക്കണം. അത് ചുമ്മാതെ എഴുതിവെയ്ക്കാവുന്ന സംഗതിയല്ല. അതിന് പ്രത്യേകം കാര്യങ്ങളൊക്കെ ചെയ്യണം. അതിനായും മോര്‍ട്ട്ഗേജ് നല്‍കുന്നവര്‍ നല്ല ഫീസ് ഈടാക്കും. സാധാരണ ഫീസ് എന്ന് പറയുന്നതുതന്നെ 125 പൌണ്ടാണ് .

മോര്‍ട്ട്ഗേജ് കൈമാറ്റ ഫീസ്

മോര്‍ട്ട്ഗേജ് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ പക്കല്‍നിന്നും 15 മുതല്‍ 50 വരെ പൌണ്ട് കൈപ്പറ്റാന്‍ സാധ്യതയുണ്ട്. അതായത് ചെറിയൊരു പേപ്പറില്‍ തീരേണ്ട കാര്യത്തിനുപോലും വന്‍തുകയാണ് ഈടാക്കുന്നത്. നിങ്ങളുടെ നിക്ഷേപം രണ്ട് അക്കൌണ്ടില്‍നിന്നാണ് വരുന്നതെങ്കില്‍ തീര്‍ച്ചയായും മറ്റൊരു ഫീസുംകൂടി നല്‍കേണ്ടിവരും.

ഇന്‍ഷുറന്‍സ് അഡ്മിനിസ്ട്രേഷന്‍ ഫീസ്

ഇന്‍ഷുറന്‍സ് അഡ്മിനിസ്ട്രേഷന്‍ ഫീസ് എന്നൊരു ഫീസാണ് മറ്റൊരു പതുങ്ങിയിരിക്കുന്ന ഫീസ്. നിങ്ങളുടെ വസ്തുക്കള്‍ ഇന്‍ഷ്വര്‍ ചെയ്ത് സംരക്ഷിക്കുന്നതിന് മോര്‍ട്ട്ഗേജില്‍ പ്രത്യേകം ഫീസ് ഈടാക്കും. ഇനിയിപ്പോള്‍ നിങ്ങള്‍ക്ക് കടം തരുന്നയാളുടെ ഇന്‍ഷുറന്‍സ് വേണ്ടെങ്കില്‍ അതിനും ഫീസ് ഈടാക്കും. ആ ഫീസിന് മറ്റൊരു പേരായിരിക്കും പറയുകയെന്ന് മാത്രം. ഇന്‍ഷുറന്‍സിന് പകരം മറ്റൊരു സംവിധാനം പരിശോധിക്കുന്നതിനുള്ള ഫീസ് എന്നൊക്കെയാണ് അതിന് പറയുക.

ഏറെ മുമ്പുള്ള തിരിച്ചടവിനുള്ള ഫീസ് (Early repayment fee)

നിങ്ങള്‍ക്ക് മോര്‍ട്ട്ഗേജ് പെട്ടെന്ന് തിരിച്ചടയ്ക്കണമെന്നുണ്ടെങ്കില്‍ അതിനും പ്രത്യേകം ഫീസ് കൊടുക്കണം. ഈ രീതിയില്‍ മോര്‍ട്ട്ഗേജ് അടക്കണമെന്നുണ്ടെങ്കില്‍ ഒരു ശതമാനം മുതല്‍ പത്ത് ശതമാനംവരെ ഫീസ് ഈടാക്കിക്കൊണ്ട് പെട്ടെന്ന് നല്‍കാനുള്ള സംവിധാനം ഒരുക്കിതരുന്നതാണ്. എല്ലാത്തിനും ഫീസ് ഈടാക്കുമെന്നതാണ് മോര്‍ട്ട്ഗേജ് നല്‍കുന്നവരുടെ രീതി. ഒരു പേപ്പറില്‍ വേറുതെ ഒരു കാര്യം എഴുതുന്നതിനുപോലും വന്‍ ഫീസാണ് ഈടാക്കുന്നത്.

മോര്‍ട്ട്ഗേജിന്റെ തിരിച്ചടവ് കൂട്ടണമെന്ന് പറഞ്ഞ് അപേക്ഷ കൊടുത്താല്‍ അതിനും ഫീസ് ഈടാക്കും. പുതിയ മോര്‍ട്ട്ഗേജ് ബുക്ക് ചെയ്യണമെങ്കിലും നിങ്ങളുടെ പക്കല്‍നിന്ന് ഫീസ് ഈടാക്കും. 1990ല്‍ പുതിയ മോര്‍ട്ട്ഗേജിന് അപേക്ഷിക്കുന്നതിനുള്ള ഫീസ് 50 പൗണ്ടായിരുന്നുവെങ്കില്‍ ഇപ്പോളത് 200നും 300നും ഇടയില്‍ ഫീസ് കൊടുക്കേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.