1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് കറൻസി നോട്ടുകളിൽ എത്ര സമയം തങ്ങി നിൽക്കും എന്നതിനെ സംബന്ധിക്കുന്ന പ്രത്യേക പഠനങ്ങളൊന്നും തന്നെ കൂടുതല്‍ നടന്നിട്ടില്ല. നോട്ടുകൾ കൈമാറുമ്പോൾ രോഗപ്പകർച്ചയ്ക്കുള്ള സാധ്യത ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അപ്പോള്‍ കൊവിഡു കാലത്തെ ശരിയായ രീതിയിലുള്ള കറന്‍സി ഇടപാടുകള്‍ പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. കറൻസി ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്.

പണമിടപാടുകള്‍ക്കു മുന്‍പും ശേഷവും കൈകള്‍ സാനിട്ടൈസര്‍ ഉപയോഗിച്ചു വൃത്തിയാക്കുക

വ്യക്തികളുമായോ മറ്റു സ്ഥാപനങ്ങളുമായോ നടത്തുന്ന ഇടപാടിലൂടെ ലഭിക്കുന്ന പണം ( ബാങ്കുകള്‍ ഒഴികെ ) രണ്ട് ദിവസം കഴിഞ്ഞു വിനിമയം നടത്തുന്നതാണ് ഉത്തമം.

ഇത്തരത്തില്‍ ലഭിക്കുന്ന കറൻസികള്‍ കൈയ്യിലുള്ള കറന്‍സിയുമായി കൂട്ടിക്കലര്‍ത്താതെ പ്രത്യേകമായി സൂക്ഷിക്കേണ്ടതാണ്.

ബാക്കി തുക വാങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കാതെ കൃത്യമായ പണം കൊടുത്തു ഇടപാടുകള്‍ നടത്തുന്നതായിരിക്കും ഉത്തമം.

കറന്‍സികള്‍ എണ്ണുന്ന സമയത്ത് ഉമിനീര്‍തൊട്ടു എണ്ണാന്‍ പാടുള്ളതല്ല.

നാണയം/നോട്ടുകളുടെ വിനിമയം പരമാവധി കുറയ്ക്കുക.

ഡിജിറ്റല്‍ പണമിടപാട് പരമാവധി പ്രോത്സാഹിപ്പിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.