1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2020

സ്വന്തം ലേഖകൻ: യാത്രക്കാർ 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന് അബുദാബി രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു.

ഒഴിപ്പിക്കൽ, ചാർട്ടേഡ് വിമാനങ്ങൾക്കു പുറമേ ഇന്നലെ ട്രാൻസിറ്റ് വിമാന സർവീസുകൾ കൂടി ആരംഭിച്ചതോടെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. ടിക്കറ്റുമായി എത്തുന്ന യാത്രക്കാരെ മാത്രമേ അകത്തേക്കു കടത്തിവിടൂ. ചെക്കിൻ കൗണ്ടറിലെ തിരക്കു കുറയ്ക്കാൻ ഓൺലൈൻ സേവനം പരമാവധി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു. രോഗലക്ഷണമുള്ളവർക്ക് യാത്രാനുമതി നൽകില്ല. രാത്രി 10 മുതൽ രാവിലെ 6 വരെ യുഎഇയിൽ കർഫ്യൂ നിലനിൽക്കുന്ന കാര്യം ഓർത്ത് യാത്രാ ക്രമീകരണം നടത്തണമെന്നും ഓർമിപ്പിച്ചു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഏർപ്പെടുത്തിയ അധിക വിമാനങ്ങളുടെയും മറ്റ് ചാർട്ടേഡ് വിമാനങ്ങളുടെയും ആശ്വാസ വാർത്തകൾക്കിടയിലും പ്രവാസികളുടെ ചങ്കിടിപ്പേറ്റി കൊവിഡ് പരിശോധന. വിമാനത്തിൽ കയറാൻ ചെല്ലുമ്പോഴുള്ള കോവിഡ് പരിശോധനാ ഫലമാണ് ആശങ്കപ്പടുത്തുന്നത്.

താമസയിടം ഒഴിഞ്ഞ് അവസാന ബില്ലുകൾ വരെ അടച്ച് വിമാനത്താവളത്തിൽ ചെല്ലുമ്പോൾ കോവിഡ് പരിശോധനയിൽ പോസിറ്റീവായാൽ ത്രിശങ്കുവിലാകും. പണം പോകുന്നതിനൊപ്പം കിടപ്പാടം കൂടി പോകുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ.

കോവിഡ് പരിശോധനാഫലത്തിന്റെ കാലാവധി പരമാവധി 72 മണിക്കൂറാണ്. ഇതിനുള്ളിൽ യാത്ര ചെയ്യാം. അതിനു ശേഷം ഈ ഫലത്തിന് സാധുത ഇല്ലാത്തതിനാൽ വീണ്ടും പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.