ആഷസ് പരമ്പരയിലെ നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്സ് ജയത്തിനരികില്‍. അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയില്‍ പരുങ്ങുകയാണ്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ഇനിയും അവര്‍ 151 റണ്‍സ് കൂടി നേടണം. 24 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തും 17 റണ്‍സുമായി പീറ്റര്‍ സിഡിലുമാണ് ക്രീസില്‍.
ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് 41ഉം ഓപ്പണര്‍ ഷെയ്ന് വാട്സണ് 38ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്ഡേഴ്സണ്, ടിം ബ്രെസ്നന്, ക്രിസ് ട്രെലറ്റ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് 644 റണ്‍സിന് അവസാനിച്ചിരുന്നു. എഴിന് 488 റണ്‍സെന്ന നിലയില്‍ ഇന്ന് കളി പുന:രാരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ സെഞ്ച്വറി നേടി.
പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ഈ ടെസ്റ്റ് കൂടി ജയിക്കുന്നതോടെ 24 വര്‍ഷത്തിനുശേഷം ഓസ്ട്രേലിയയില്‍ പരമ്പര നേടുകയെന്ന നേട്ടമാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല