സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്. 28 കാരനായ ഉദ്യോഗസ്ഥാനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിച്ചത്. കഴിഞ്ഞ 7ാംതിയതിയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇദ്ദേഹം ഓഫീസിലുണ്ടായിരുന്നു. എയര്‍പോര്‍ട്ട് ഡയരക്ടര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ ഇദ്ദേഹം എത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇദ്ദേഹവുമായി ഇടപഴകിയ 30 ഓളം ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ രക്തസാമ്പിള്‍ എടുത്ത് പരിശോധിക്കണമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ മഞ്ചേരി ആശുപത്രിയില്‍ ടെസ്റ്റ് ചെയ്യാന്‍ പോയ ചില ഉദ്യോഗസ്ഥര്‍ക്ക് രോഗികളുമായി സമ്പര്‍ക്കമുണ്ടായി എന്ന് ആശങ്കയുണ്ടായതിനെ തുടര്‍ന്നായിരുന്നു കൊവിഡ് ടെസ്റ്റ് നടത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.
എയർ ഇന്ത്യ ജീവനക്കാരനും എയർപോർട്ട് ടെർമിനൽ മാനേജർക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാൽ വിമാനത്താവളം അടച്ചിടില്ലെന്നും അണുവിമുക്തമാക്കിയ ശേഷം കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല