സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. താത്ക്കാലിക അംഗമായാണ് ഇന്ത്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. 2021-2022 വര്‍ഷത്തേക്കാണ് ഇന്ത്യക്ക് അംഗത്വം ലഭിച്ചിരിക്കുന്നത്.
193 അംഗ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യക്ക് 184 വോട്ടുകളാണ് ലഭിച്ചത്. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വര്‍ഷമാണ് അംഗത്വത്തിന്റെ കാലാവധി.എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയിൽ അംഗമാകുന്നത്. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നീ അഞ്ചു സ്ഥിരം അംഗങ്ങളും പത്തു താൽക്കാലിക അംഗങ്ങളും ഉമപ്പെടുന്നതാണ് രക്ഷാസമിതി.
ഇന്ത്യക്ക് പുറമെ, അയര്‍ലന്‍ഡ്, മെക്സിക്കോ, നോര്‍വെ എന്നീ രാജ്യങ്ങളും രക്ഷാസമിതിയില്‍ അംഗത്വം നേടി. അതേസമയം, കാനഡ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. സമിതിയില്‍ ആകെ 15 അംഗങ്ങളാണുള്ളത്. ഇതില്‍ 5 രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല