ഐസിസിയുടെ ടെസ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും രാഹുല്‍ ദ്രാവിഡിനും മുന്നേറ്റം. ഇരുവരും ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. പത്താം സ്ഥാനത്തായിരുന്ന ദ്രാവിഡ് ഇപ്പോള്‍ ഒന്‍പതാമതാണ്. അഞ്ചാം സ്ഥാനത്തായിരുന്ന സച്ചിന്‍ നാലിലെത്തി. ഇംഗ്ളണ്ട് പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്.
ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസാണ് പട്ടികയില്‍ ഒന്നാമന്‍. ഇംഗ്ളണ്ട് ബാറ്റ്സ്മാന്‍മാരായ അലിസ്റര്‍ കുക്ക്, ഇയാന്‍ ബെല്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര അഞ്ചാമതും ഇംഗ്ളണ്ടിന്റെ ജൊനാദന്‍ ട്രോട്ട് ആറാമതും വെസ്റിന്‍ഡീസിന്റെ ശിവനാരയണ്‍ ചന്ദര്‍പോള്‍ ഏഴാം സ്ഥാനത്തുമുണ്ട്. ഇംഗ്ളണ്ടിന്റെ തന്നെ കെവിന്‍ പീറ്റേഴ്സനാണ് പട്ടികയില്‍ ഒന്‍പതാമത്. ഇംഗ്ളണ്ടിന്റെ നാല് ബാറ്റ്സ്മാന്‍മാര്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല